Webdunia - Bharat's app for daily news and videos

Install App

മരണമാസ്!! കടുവാക്കുന്നേല്‍ കുറുവച്ചന്‍ - എസ്‌ജി 250 - ആദ്യലുക്ക് പോസ്റ്റര്‍ !

കെ ആര്‍ അനൂപ്
വെള്ളി, 26 ജൂണ്‍ 2020 (11:43 IST)
മലയാളത്തിന്റെ ആക്ഷൻ കിങ്  സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം ജന്മദിനമാണ് ഇന്ന്. പ്രിയ നടൻറെ ജന്മദിനം ആഘോഷമാക്കുവാനായി അദ്ദേഹത്തിൻറെ 250മത്തെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാസ്സ് ലുക്കിലുള്ള സുരേഷ് ഗോപിയെ പോസ്റ്ററിൽ കാണാം. 
 
നരച്ച താടിയും കട്ടിമീശയുമായുളള സുരേഷ് ഗോപിയുടെ ഫസ്റ്റ് പോസ്റ്റർ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ആക്ഷനും മാസ് ഡയലോഗുകൾക്കും സാധ്യതയുള്ള ചിത്രം കൂടിയാണിത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കോട്ടയം അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്. 
 
പുലിമുരുകൻ, പോക്കിരിരാജ, രാമലീല എന്നിങ്ങനെയുള്ള ഹിറ്റ് ചിത്രങ്ങളൊരുക്കിയ ടോമിച്ചൻ മുളകുപാടമാണ് ഈ സുരേഷ് ഗോപി ചിത്രം നിർമ്മിക്കുന്നത്. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഇതെന്ന് അണിയറപ്രവർത്തകർ പറയുന്നു. 
 
നവാഗതനായ മാത്യൂസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സി ഐ എ, പാവാട തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയെഴുതിയ ഷിബിൻ ഫ്രാൻസിസ് ആണ് തിരക്കഥ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments