Webdunia - Bharat's app for daily news and videos

Install App

ശരണ്യയ്‌ക്ക് വീണ്ടും ട്യൂമർ, പിന്നാലെ കൊവിഡും: മനസ്സ് തകർന്ന് സീമ ജി നായർ

Webdunia
ചൊവ്വ, 25 മെയ് 2021 (13:46 IST)
ഏറെ നാളായി ശരീരത്തെ തളർത്തുന്ന ട്യൂമറിനൊപ്പം ശരണ്യയുടെ ശരീരത്തെ കീഴടക്കി കോവിഡ് രോഗവും. നടി സീമ ജി നായരാണ് ഈ ദുഃഖ വിവരം ആരാധകരെ അറിയിച്ചത്. ശരണ്യയ്ക്ക് വീണ്ടും ട്യൂമർ വന്ന് കീമോ തുടങ്ങാൻ ഇരിക്കുന്ന സമയത്താണ് ശരണ്യയെ കോവിഡ് ബാധിച്ചിരിക്കുന്നതെന്നും എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണുള്ളതെന്നും സീമ ജി നായർ പറഞ്ഞു.
 
നിരന്തരമായ സർജറികൾ കാരണം ശരണ്യയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. പതിനൊന്നാമത്തെ സര്‍ജറി കഴിഞ്ഞതോടെ ശരണ്യയുടെ ആരോഗ്യസ്ഥിതിയില്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടായി. സ്പൈനൽ കോഡിലേക്ക് അസുഖം വ്യാപിച്ചു. ഇവിടെ സർജറി നടത്താൻ കഴിയില്ല. ജൂൺ 3ന് കീമോ ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. ഇതിനിടെ ശരണ്യക്കും അമ്മയ്ക്കും കോവിഡ് ബാധിച്ചിരിക്കുന്നത്. എന്ത് പറയണം എന്ന് പോലും അറിയാത്ത സ്ഥിതിയാണ്. 
 
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അവൾ ഇപ്പോൾ. ഇനിയും കടമ്പകള്‍ ഏറെയുണ്ട്. പ്രാര്‍ത്ഥനയും കരുതലുമാണ് വേണ്ടത് മനസ്സ് തകർന്ന് സീമയുടെ വാക്കുകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അടുത്ത ലേഖനം
Show comments