Publish Date: Sat, 27 Aug 2022 (14:44 IST)
Updated Date: Sat, 27 Aug 2022 (14:47 IST)
സംവിധായകന് റോഷന് ആന്‍ഡ്രൂസ് പുതിയ സിനിമയുടെ തിരക്കുകളിലാണ്. നിവിന്‍ പോളി നായകനായി എത്തുന്ന 'സാറ്റര്‍ഡേ നൈറ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഈയടുത്താണ് പുറത്തിറങ്ങിയത്. സംവിധായകന്റെ പന്ത്രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഫ്രണ്ട്ഷിപ്പിന്റെ കഥ പറയുന്ന സിനിമയുടെ ആദ്യ ടീസര്‍ ഇന്ന് എത്തും. വൈകുന്നേരം 7 മണിക്ക് 'സാറ്റര്‍ഡേ നൈറ്റ്' ടീസര്‍ കാണാം.
നിവിന്‍ പോളിക്കൊപ്പം സിജു വില്സന്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്, ശാരി, വിജയ് മേനോന്, അശ്വിന് മാത്യു തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് സിനിമയുടെ നിര്‍മ്മാണം.
കെ ആര് അനൂപ്
Publish Date: Sat, 27 Aug 2022 (14:44 IST)
Updated Date: Sat, 27 Aug 2022 (14:47 IST)