Webdunia - Bharat's app for daily news and videos

Install App

അനുഭവങ്ങൾ കാഴ്ചപ്പാട് മാറ്റി, ഗ്ലാമറസ് ആകുന്നത് പ്രശ്നമില്ല, ഏത് തരത്തിലുള്ള റോളും ചെയ്യും: ആരാധ്യ ദേവി

അഭിറാം മനോഹർ
വെള്ളി, 11 ഒക്‌ടോബര്‍ 2024 (16:10 IST)
സാരിയിലുള്ള ഫോട്ടോഷൂട്ടിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ മോഡലാണ് ശ്രീലക്ഷ്മി സതീഷ്. ഫോട്ടോഷൂട്ടുകള്‍ കണ്ട് ബോളിവുഡ് സംവിധായകനായ രാം ഗോപാല്‍ വര്‍മ ശ്രീലക്ഷ്മിയെ സോഷ്യല്‍ മീഡിയ വഴി അന്വേഷിച്ചതും തുടര്‍ന്ന് ബോളിവുഡ് സിനിമയില്‍ നായികയായി അവസരം നല്‍കിയതുമെല്ലാം വാര്‍ത്തകളായിരുന്നു. ഇപ്പോഴിതാ ശ്രീലക്ഷ്മി എന്ന ആരാധ്യ നായികയായി ചിത്രീകരണം പൂര്‍ത്തിയായ രാം ഗോപാല്‍ വര്‍മയുടെ സാരി എന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് താരം.
 
 ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ താരം പണ്ട് നല്‍കിയ ഒരു അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. താന്‍ ഗ്ലാമറസ് റോളുകള്‍ ചെയ്യില്ലെന്നാണ് അഭിമുഖത്തില്‍ ആരാധ്യ പറയുന്നത്. എന്നാല്‍ രാം ഗോപാല്‍ വര്‍മ സിനിമയില്‍ ഏറെ ഗ്ലാമറസായാണ് ആരാധ്യ എത്തുന്നത്. ഗ്ലാമറസ് റോളുകള്‍ ചെയ്യില്ലെന്നായിരുന്നു തീരുമാനമെന്നും എന്നാല്‍ തന്റെ കാഴ്ചപ്പാട് പിന്നീട് ഏറെ മാറിയെന്നും ഏത് തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാനും താന്‍ തയ്യാറാണെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയില്‍ ആരാധ്യ കുറിച്ചു. 22 വയസ്സില്‍ എടുത്ത ആ തീരുമാനത്തില്‍ പശ്ചാത്തപിക്കുന്നില്ല.
 
 കാലം മാറുന്നതിനനുസരിച്ച് നമ്മുടെ വീക്ഷണങ്ങള്‍ മാറും. ഒപ്പം ജീവിതാനുഭവങ്ങളും കാഴ്ചപ്പാടൂകളും എല്ലാം മാറും. അന്നത്തെ എന്റെ മാനസികാവസ്ഥയില്‍ പറഞ്ഞതാണത്. ഗ്ലാമര്‍ എന്നത് വ്യക്തിപരമായ തെരെഞ്ഞെടുപ്പാണ്. എന്നെ സംബന്ധിച്ചിടത്തോളം അപകീര്‍ത്തികരമല്ല. ശാക്തീകരണമാണ്. ഒരു നടിയെന്ന നിലയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് നിര്‍ണായകമെന്ന് ഞാന്‍ കരുതുന്നു. ഗ്ലാമറസായതോ അല്ലാത്തതോ ആയ ഏത് കഥാപാത്രങ്ങള്‍ ചെയ്യാനും ഞാന്‍ തയ്യാറാണ്. മികച്ച റോളുകള്‍ക്കായി ആവേശത്തോടെ കാത്തിരിക്കുന്നു. ആരാധ്യ കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറാന്‍ ശ്രമം; എറണാകുളത്ത് കുറുവ സംഘം എത്തിയതായി സംശയം, അന്വേഷണം ആരംഭിച്ചു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗം; പത്ത് വര്‍ഷം തടവ് കോടതി ശരിവെച്ചു

പാലക്കാട് താലൂക്കില്‍ ഇന്ന് പ്രാദേശിക അവധി

'ജനങ്ങളെ നിര്‍ത്തേണ്ടത് എട്ട് മീറ്റര്‍ അകലെ, തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'; ആന എഴുന്നള്ളിപ്പിനു ഹൈക്കോടതിയുടെ 'കൂച്ചുവിലങ്ങ്'

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

അടുത്ത ലേഖനം
Show comments