Webdunia - Bharat's app for daily news and videos

Install App

സന്തോഷ് ശിവന് ഏറ്റവും ഇഷ്ടമുള്ള 5 താരങ്ങൾ, അതിൽ മമ്മൂട്ടിയില്ല !

ഗായത്രി അതുൽ
വെള്ളി, 11 ഒക്‌ടോബര്‍ 2019 (14:59 IST)
മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാർ എന്ന ചിത്രം സംവിധാനം ചെയ്യാനിരുന്നത് സന്തോഷ് ശിവനാണ്. മമ്മൂട്ടിയുടെ കുറെ സിനിമകൾക്ക് കാമറ ചലിപ്പിച്ചിട്ടുമുണ്ട് സന്തോഷ്. എന്നാൽ, സന്തോഷ് ശിവന് ഏറ്റവും ഇഷ്ടമുള്ള അഞ്ച് താരങ്ങളിൽ മമ്മൂട്ടി ഇല്ല!
 
മോഹൻലാൽ, അമിതാഭ് ബച്ചൻ, രജനികാന്ത്, ഷാരുഖ് ഖാൻ, മഹേഷ് ബാബു എന്നിവരാണ് താൻ ജോലി ചെയ്തിട്ടുള്ളവരിൽ ഏറ്റവും പ്രിയപ്പെട്ടവരെന്ന് സന്തോഷ് ശിവൻ ട്വീറ്റ് ചെയ്തു. കാലാപാനി, ഇരുവർ, യോദ്ധാ തുടങ്ങി ഒട്ടേറെ മോഹൻലാൽ ചിത്രങ്ങൾക്ക് സന്തോഷ് ശിവൻ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. മോഹൻലാലിനെ നായകനാക്കി 'കലിയുഗം' എന്ന ബ്രഹ്‌മാണ്ഡ സിനിമ സംവിധാനം ചെയ്യാനിരിക്കുകയാണ് സന്തോഷ് ശിവൻ.
 
അമിതാഭ് ബച്ചനും ഷാരുഖ് ഖാനുമൊപ്പം അനവധി തവണ ജോലി ചെയ്തിട്ടുണ്ട് സന്തോഷ് ശിവൻ. മഹേഷ് ബാബുവിന്റെ സ്‌പൈഡറിന് ക്യാമറ ചലിപ്പിച്ചത് സന്തോഷമായിരുന്നു. ദളപതിക്ക് ശേഷം 28 വർഷങ്ങൾ കഴിഞ്ഞ് ദർബാർ എന്ന ആക്ഷൻ ത്രില്ലറിൽ രജനികാന്തിനൊപ്പം വർക്ക് ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ സന്തോഷ് ശിവൻ.
 
എങ്കിലും എന്തുകൊണ്ടാണ് തന്റെ ഇഷ്ടതാരങ്ങളുടെ പട്ടികയിൽ മമ്മൂട്ടിയെ സന്തോഷ് ഉൾപ്പെടുത്താതിരുന്നത് എന്നതിന്റെ സങ്കടത്തിലാണ് മമ്മൂട്ടി ആരാധകർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments