Webdunia - Bharat's app for daily news and videos

Install App

'ആർആർആർ' ക്ലൈമാക്‍സ് തകർക്കും, പുതിയ വിശേഷങ്ങളുമായി രാജമൗലി

കെ ആര്‍ അനൂപ്
ബുധന്‍, 20 ജനുവരി 2021 (14:07 IST)
ബാഹുബലിക്ക് ശേഷം സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ് 'ആര്‍ആര്‍ആര്‍'. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാം ചരൺ, ജൂനിയർ എൻ‌ടി‌ആർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ ക്ലൈമാക്സിനെകുറിച്ച് ഒരു സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ. സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളായ രാമരാജുവും ഭീമും കൈകോർത്ത് നിൽക്കുന്ന ചിത്രമാണ് രാജമൗലി ട്വിറ്ററിലൂടെ പങ്കുവെച്ചത്. തങ്ങൾ ആഗ്രഹിച്ചത് നേടാൻ രാമരാജുവും ഭീമും ഒന്നിക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. നിലവിൽ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ക്ലൈമാക്സ് രംഗങ്ങളാണ് ടീം ഷൂട്ട് ചെയ്യുന്നത്.
 
ബാഹുബലി സീരിയസ് പോലെ തന്നെ രാജമൗലിയുടെ വരാനിരിക്കുന്ന ആർ ആർ ആറും ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുക്കുന്നത്. ബോളിവുഡിൽ നിന്ന് ആലിയ ഭട്ടും അജയ് ദേവ്ഗണും എത്തുമ്പോൾ തമിഴിൽ നിന്ന് സമുദ്രക്കനിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒലിവിയ മോറിസ്, റേ സ്റ്റീവൻസൺ തുടങ്ങിയ അന്തർദേശീയ താരങ്ങളും സിനിമയുടെ ഭാഗമാണ്.
 
ഡി വി വി ധനയ്യയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ പോരാളികളുടെ കഥയാണ് സിനിമ പറയുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകും, ഇടിമിന്നലിന് സാധ്യത

കേരള സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം; മുന്നില്‍ തിരുവനന്തപുരം

പി.സരിന്‍ മിടുക്കന്‍; പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പുകഴ്ത്തി കെ.മുരളീധരന്‍

അടുത്ത ലേഖനം
Show comments