Webdunia - Bharat's app for daily news and videos

Install App

രേവതി കല്ലെറിഞ്ഞപ്പോള്‍ കണ്ണാടി പൊട്ടി, ജഗതിയുടെ ശരീരത്തില്‍ ചില്ല് കയറി; ഷൂട്ടിങ്ങിനിടെ സംഭവിച്ചത്

Webdunia
വ്യാഴം, 8 ജൂലൈ 2021 (14:50 IST)
എത്ര തവണ കണ്ടാലും മലയാളികള്‍ക്ക് മടുക്കാത്ത സിനിമയാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍-രേവതി ടീമിന്റെ കിലുക്കം. ജഗതി, തിലകന്‍, ഇന്നസെന്റ് തുടങ്ങി വന്‍ താരനിര അണിനിരന്ന കിലുക്കം വര്‍ഷങ്ങളായി മലയാളികളെ പൊട്ടിച്ചിരിപ്പിക്കുകയാണ്. കിലുക്കം ഷൂട്ടിങ്ങിനിടെ ഉണ്ടായ അപൂര്‍വ സംഭവം പ്രിയദര്‍ശന്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. രേവതിയും ജഗതിയുമാണ് ആ സംഭവത്തിലെ പ്രധാന ആളുകള്‍. 
 
സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ നിശ്ചല്‍ എന്നാണ് കിലുക്കത്തില്‍ ജഗതിയുടെ കഥാപാത്രം അറിയപ്പെടുന്നത്. വളരെ കോമഡി നിറഞ്ഞ ഒരു കഥാപാത്രമാണ് അത്. ഷൂട്ടിങ്ങിനിടെ രേവതി ജഗതിയെ കല്ലുകൊണ്ട് എറിയുന്ന സീനുണ്ട്. രേവതി എറിയുമ്പോള്‍ ആ കല്ല് മുന്നിലുള്ള ഒരു കണ്ണാടിയില്‍ തട്ടി ജഗതിയുടെ ശരീരത്ത് ചില്ല് കയറിയിരുന്നു. എന്നാല്‍ ജഗതി അക്കാര്യം റീടേക്ക് കഴിയുന്നത് വരെ പുറത്ത് പറഞ്ഞില്ല. വേദന സഹിച്ച് അഭിനയിച്ചെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. ജഗതിയുടെ അര്‍പ്പണബോധം അത്രത്തോളമുണ്ടായിരുന്നെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments