Webdunia - Bharat's app for daily news and videos

Install App

മുഖ്യമന്ത്രിക്കും നീരസം; രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കും

Webdunia
വെള്ളി, 15 ഡിസം‌ബര്‍ 2023 (10:09 IST)
സംവിധായകന്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കിയേക്കും. ഐഎഫ്എഫ്‌കെയോടു അനുബന്ധിച്ച് നല്‍കിയ അഭിമുഖങ്ങളിലെ വിവാദ പരാമര്‍ശങ്ങളാണ് രഞ്ജിത്തിനു തിരിച്ചടിയായത്. സംവിധായകന്‍ ഡോ.ബിജുവിനെതിരെ നടത്തിയ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നെന്ന് സിനിമ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. രഞ്ജിത്തിനോട് മന്ത്രി വിശദീകരണം ചോദിച്ചിട്ടുണ്ട്. 
 
ചലച്ചിത്ര അക്കാദമി അംഗങ്ങള്‍ അടക്കം ഇപ്പോള്‍ രഞ്ജിത്തിനു എതിരാണ്. അസോസിയേഷനിലെ ഒന്‍പത് അംഗങ്ങള്‍ രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് അക്കാദമി സെക്രട്ടറി സി.അജോയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. രഞ്ജിത്ത് അക്കാദമിക്കുള്ളില്‍ ഏകാധിപത്യം സ്ഥാപിക്കുകയാണെന്നാണ് മറ്റ് അംഗങ്ങളുടെ ആരോപണം. അക്കാദമി അംഗങ്ങള്‍ മന്ത്രി സജി ചെറിയാനോടും രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. 
 
രഞ്ജിത്തിന്റെ പല പരാമര്‍ശങ്ങളിലും മുഖ്യമന്ത്രി പിണറായി വിജനും നീരസമുണ്ട്. നല്ല നിലയ്ക്ക് പോകുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തെ വരെ രഞ്ജിത്തിന്റെ പരമാര്‍ശങ്ങള്‍ ബാധിച്ചു എന്നതാണ് മുഖ്യമന്ത്രിയുടെ നീരസത്തിനു കാരണം. അക്കാദമിയിലെ അംഗങ്ങള്‍ ശക്തമായ എതിര്‍പ്പ് തുടരുന്ന സാഹചര്യത്തില്‍ രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കുന്ന കാര്യം സാംസ്‌കാരിക വകുപ്പ് ആലോചിക്കുമെന്നാണ് റിപ്പോര്‍ട്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments