മകള്‍ പ്ലസ് ടു പാസായതിന്റെ സന്തോഷം പങ്കുവെച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. മകള്‍ക്കൊപ്പമുള്ള ചിത്രം രഞ്ജിത്ത് പങ്കുവെച്ചു. 'അങ്ങനെ അവള്‍ പ്ലസ് ടു പാസ്സായി' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.
ഇന്ന് രാവിലെയാണ് സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.
cbse.nic.in എന്ന സൈറ്റില്‍ ഫലം ലഭ്യമാകും. DigiLocker എന്ന ആപ്പിലും പരീക്ഷാഫലം അറിയാം. പത്താം ക്ലാസ് ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസിദ്ധീകരിക്കും.
92.71 ആണ് സിബിഎസ്ഇ പ്ലസ് ടു വിജയശതമാനം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും മികച്ച ഫലം. ഏപ്രില്‍ 26 മുതല്‍ ജൂണ്‍ 15 വരെയാണ് പ്ലസ് ടു പരീക്ഷ നടന്നത്.
ഫലം അറിയാന്‍ ചെയ്യേണ്ടത്:
Digilocker ഔദ്യോഗിക വെബ്സൈറ്റ് ആദ്യം സന്ദര്‍ശിക്കുക
Results.Digilocker.gov.in എന്ന സൈറ്റില്‍ കയറി പ്ലസ് ടു റിസള്‍ട്ട് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. റോള്‍ നമ്പറും സ്‌കൂള്‍ നമ്പറും നല്‍കിയാല്‍ സിബിഎസ്ഇ ഫലം സ്‌ക്രീനില്‍ തെളിയും. അഡ്മിറ്റ് കാര്‍ഡില്‍ സ്‌കൂള്‍ കോഡ് നല്‍കിയിട്ടുണ്ടാകും.