Webdunia - Bharat's app for daily news and videos

Install App

ഉണ്ണിക്ക് അയ്യപ്പ അനുഗ്രഹമുണ്ട്..കുടുംബങ്ങളെ വീണ്ടും തീയേറ്ററിലേക്ക് കൊണ്ടു വരാന്‍ മാളികപ്പുറത്തിന് കഴിഞ്ഞു:രാമസിംഹന്‍

കെ ആര്‍ അനൂപ്
ശനി, 28 ജനുവരി 2023 (17:45 IST)
ഉണ്ണി മുകുന്ദന്റെ മാളികപ്പുറം സിനിമയെ പ്രശംസിച്ച് സംവിധായകന്‍ രാമസിംഹന്‍.തീയറ്ററില്‍ നിന്നും അകന്ന് കഴിഞ്ഞിരുന്ന കുടുംബങ്ങളെ വീണ്ടും തീയേറ്ററിലേക്ക് കൊണ്ടു വരാന്‍ മാളികപ്പുറത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.
 
രാമസിംഹന്റെ വാക്കുകളിലേക്ക്
 
ഇന്നാണ് മാളികപ്പുറം കാണാന്‍ കഴിഞ്ഞത്, ആദ്യമേ പറയട്ടെ കല്ലുവിന് അടുത്ത വര്‍ഷത്തെ ദേശീയ, സംസ്ഥാന അവാര്‍ഡില്‍ ഏറ്റവും നല്ല ബാലനടിക്കുള്ള അവാര്‍ഡ് ലഭിക്കുമെന്ന് മനസ്സു പറയുന്നു..കൂടെ വന്ന കൂട്ടുകാരനും ഉഗ്രന്‍...
പടുകൂറ്റന്‍ ഗിമ്മിക്കുകളൊന്നുമില്ലാതെ അയ്യപ്പന്‍ എന്ന ശക്തിവിശേഷം കല്ലുവെന്ന ബാലികയിലൂടെ ഇതള്‍ വിരിഞ്ഞു വരുമ്പോള്‍ അത് അയ്യപ്പ ഭക്തരുടെ മുഴുവന്‍ വികാരമാവുന്നു, നൈര്‍മ്മല്യത്തോടെ വിഷയം കൈകാര്യം ചെയ്ത സംവിധായകന്റെ മിടുക്കും, സോഫ്റ്റ് ലൈറ്റിങ്ങിലൂടെ മനോഹരമായി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഛായാഗ്രഹന്റെ മിടുക്കും അഭിനന്ദിക്കാതെ വയ്യ,കല്ലുവിന്റെ ഭക്തിക്കൊത്ത് അയ്യപ്പനാവാനും സാധാരണക്കാരനാകാനും ഉണ്ണിക്ക് സാധിച്ചു,.. ഒരു കഥാപാത്രവും മോശമായില്ല വില്ലന്റെ അതിഭാവുകത്വം ഒഴിച്ച്,TG രവി മനസ്സില്‍ തട്ടി,
പിന്നെ ചിലരുടെ കുരുപൊട്ടലിന് കാരണം അയ്യപ്പനും അതിലുപരി മുസ്ലിം കഥാപാത്രമായി വന്നു ഗണപതിക്ക് തേങ്ങയടിച്ചു, കുറിതൊട്ട മനോജ് കെ ജയന്റെ കഥാപാത്രവുമാവാം,
അതാണ് ശബരിമല, നാനാത്വത്തില്‍ ഏകത്വം, തത്വമസി... അവിടെ രാമനും റഹീമും ഒന്നുതന്നെ അയ്യപ്പന്‍,, അതുകണ്ടു ശിര്‍ക്കിന്റെ കുരുപൊട്ടി ഒലിക്കുന്നവര്‍ക്ക് നടുവിരല്‍ നമസ്‌കാരം പറയാനേ പറ്റൂ...
 മാളികപ്പുറത്തിന്റെ വിജയം എല്ലാത്തിനും ഉപരി ഭക്തരില്‍ വേരോടിയ അയ്യപ്പ വിശ്വാസത്തിന്റെ ശക്തി സാന്നിധ്യം കൂടിയാണെന്ന് പറയാതെ വയ്യ.. ഉണ്ണിക്ക് അയ്യപ്പ അനുഗ്രഹമുണ്ട്..
ഒടുവില്‍,
തീയറ്ററില്‍ നിന്നും അകന്ന് കഴിഞ്ഞിരുന്ന കുടുംബങ്ങളെ വീണ്ടും തീയേറ്ററിലേക്ക് കൊണ്ടു വരാന്‍ മാളികപ്പുറത്തിന് കഴിഞ്ഞു,
ഒരു പരിഭവം ഉണ്ട്...കല്ലുവിനെ മാളികപ്പുറത്തിന് മുന്‍പിലും ഒന്നു തൊഴീക്കാമായിരുന്നു 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments