Webdunia - Bharat's app for daily news and videos

Install App

വാനപ്രസ്ഥത്തിന് ശേഷം എന്തുകൊണ്ട് മോഹൻലാലിനായി കഥ എഴുതിയില്ല, കാരണം പറഞ്ഞ് രഘുനാഥ് പലേരി

അഭിറാം മനോഹർ
ചൊവ്വ, 28 മെയ് 2024 (18:48 IST)
Mohanlal, Vanaprastham
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നിത്യഹരിത സിനിമകള്‍ സമ്മാനിച്ച എഴുത്തുകാരനാണ് രഘുനാഥ് പാലേരി. മേലെപ്പറമ്പിലെ ആണ്‍വീട്, പൊന്മുട്ടയിടുന്ന താറാവ് തുടങ്ങി നര്‍മ്മം തുളുമ്പുന്ന സിനിമകള്‍ സമ്മാനിച്ച രഘുനാഥ് പലേരി മലയാളികള്‍ക്ക് അഭിമാനിക്കാനാവുന്ന 2 സിനിമകള്‍ മോഹന്‍ലാലിന് സമ്മാനിച്ച കഥാകാരനാണ്. വിജയചിത്രങ്ങളായില്ലെങ്കിലും മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയജീവിതത്തില്‍ ഏറെ പ്രധാനകരമായ സിനിമകളായ ദേവദൂതന്‍, വാനപ്രസ്ഥം തുടങ്ങിയ സിനിമകള്‍ക്ക് കഥയൊരുക്കിയത് രഘുനാഥ് പലേരിയായിരുന്നു.
 
 ഇപ്പൊഴിതാ വാനപ്രസ്ഥമെന്ന സിനിമയ്ക്ക് ശേഷം എന്തുകൊണ്ട് മോഹന്‍ലാലിനായി കഥയൊരുക്കിയില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് രഘുനാഥ് പലേരി.രഘുനാഥ് പലേരി തിരക്കഥയൊരുക്കുന്ന ഒരു കട്ടില്‍ ഒരു മുറിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് രഘുനാഥ് പലേരി ഇക്കാര്യം പറഞ്ഞത്. വാനപ്രസ്ഥം എന്ന സിനിമയില്‍ മോഹന്‍ലാല്‍ എന്ന നടന്റെ മാക്‌സിമം എന്തെന്ന് താന്‍ കണ്ടെന്നും ഇനി അതിന് മുകളില്‍ ഒന്ന് എഴുതാന്‍ സാധിക്കാത്തത് കൊണ്ടാണ് മോഹന്‍ലാലിനൊപ്പം മറ്റൊരു സിനിമ ചെയ്യാത്തതെന്നും രഘുനാഥ് പലേരി പറയുന്നു.  ഞാന്‍ ആദ്യമായി കാണുമ്പോഴും അയാള്‍ അങ്ങനെയാണ്. ഷൂട്ടിന് മുന്‍പ് ചിരിച്ചും കളിച്ചും നടക്കും. എന്നാല്‍ ഷോട്ടിന്റെ സമയത്ത് ഗംഭീരമായി പെര്‍ഫോം ചെയ്യും. കഥാപാത്രമായാല്‍ വാള് കിട്ടിയ വെളിച്ചപാടിനെ പോലെയാണ് മോഹന്‍ലാല്‍. വാനപ്രസ്ഥത്തേക്കാള്‍ മികച്ച ഒരെണ്ണം ഒരുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. രഘുനാഥ് പലേരി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments