Webdunia - Bharat's app for daily news and videos

Install App

ഭീഷ്മപര്‍വ്വം,നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയ വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍, അജീഷ് ഓമനക്കുട്ടനെ കുറിച്ച് പുഴു ടീം

കെ ആര്‍ അനൂപ്
ചൊവ്വ, 16 നവം‌ബര്‍ 2021 (08:59 IST)
'പുഴു' ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നു. സിനിമയിലെ ഓരോ അണിയറ പ്രവര്‍ത്തകരെയും പരിചയപ്പെടുത്തുകയാണ് നിര്‍മാതാക്കള്‍.ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളായ പുഴു, ഭീഷ്മപര്‍വ്വം,ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയ സിനിമകളുടെ സിങ്ക് സൗണ്ട് കൈകാര്യം ചെയ്യുന്നത് അജീഷ് ഓമനക്കുട്ടനാണ്. 
 
'ഏതൊരു സിനിമഷോട്ടിന്റെയും മൗലികതയും സൗന്ദര്യവും വര്‍ധിപ്പിക്കുന്ന ഒരു ഘടകമാണ് ശബ്ദം. സിങ്ക് സൗണ്ട് ആണ് ഏതൊരു ചിത്രത്തിനെയും പൂര്‍ണ്ണതയില്‍ എത്തിക്കുന്ന ഒരു പ്രധാന ചേരുവ. ഈ ഒരു കര്‍ത്തവ്യം പുഴുവിന് വേണ്ടി നിര്‍വഹിക്കുന്നത് അജീഷ് ഓമനക്കുട്ടനാണ്. അരവിന്ദന്റെ അതിഥികള്‍, അഭിയുടെ കഥ അനുവിന്റെയും എന്നീ ചിത്രങ്ങളുടെ ഭാഗമായിരുന്നു അജീഷ്.

അതിനുശേഷം ഭയാനകം, കഥയൊണ്ടു ശുരുവാഗിദെ, ഗഞ്ച & എക്സ്റ്റസി ടേല്‍, ഉടലാഴം, ആമേ, മാടത്തി: ആന്‍ അണ്‍ഫേറി ടേല്‍, വേര്‍ ഡൂ ചില്‍ഡ്രന്‍ പ്ലേ (ഡോക്കുമെന്ററി), കെ.ഡി (ഏ) കറുപ്പുദുരൈ, തായിഷ്, വണ്‍ എന്നീ ചിത്രങ്ങളിലും വരാനിരിക്കുന്ന ഭീഷ്മപര്‍വ്വം, മധുരം , ജയില്‍ എന്നീ ചിത്രങ്ങളിലും അജീഷ് സിങ്ക് സൗണ്ട് കൈകാര്യം ചെയ്തിട്ടുണ്ട്. കൂടാതെ ശ്രീ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന പുതിയ ചിത്രത്തിന്റെ ഭാഗം കൂടിയാണ് അജീഷ്. അദ്ദേഹത്തിന്റെ കാര്യക്ഷമതയും വൈദഗ്ധ്യവും കൊണ്ട്, പുഴുവിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം ഏറ്റവും മികച്ച ശബ്ദം തന്നെ കേള്‍ക്കാന്‍ സാധിക്കും.'- പുഴു ടീം കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം
Show comments