Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിക്കും മോഹന്‍ലാലിനും ക്ലാസിക്കുകള്‍ സമ്മാനിച്ച നിര്‍മാതാവ്; ഗാന്ധിമതി ബാലന്‍ ഓര്‍മ

1983 ല്‍ കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത ആദാമിന്റെ വാരിയെല്ല് ഗാന്ധിമതി ഫിലിംസിന്റെ ബാനറിലാണ് പുറത്തിറക്കിയത്

രേണുക വേണു
ബുധന്‍, 10 ഏപ്രില്‍ 2024 (17:13 IST)
Gandhimathi Balan

മലയാളത്തിനു ക്ലാസിക് സിനിമകള്‍ സമ്മാനിച്ച നിര്‍മാതാവാണ് ഇന്ന് അന്തരിച്ച ഗാന്ധിമതി ബാലന്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 65 വയസ്സായിരുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കരിയറില്‍ നിര്‍ണായകമായ പല സിനിമകളും ഗാന്ധിമതി ബാലന്‍ നിര്‍മിച്ചവയാണ്. 
 
വാണിജ്യ വിജയം മാത്രം ലക്ഷ്യമിട്ടല്ല ഗാന്ധിമതി ബാലന്‍ സിനിമകള്‍ നിര്‍മിച്ചത്. തന്റെ സിനിമകള്‍ മലയാളി എക്കാലത്തും ഓര്‍ത്തുവയ്ക്കുകയും ചര്‍ച്ച ചെയ്യുകയും വേണമെന്ന ശാഠ്യം ബാലനുണ്ടായിരുന്നു. 1982 ല്‍ പുറത്തിറങ്ങിയ 'ഇത്തിരി നേരം ഒത്തിരി കാര്യം' എന്നീ ചിത്രത്തിലൂടെയാണ് ഗാന്ധിമതി ബാലന്റെ അരങ്ങേറ്റം. ബാലചന്ദ്ര മേനോനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. 
 
1983 ല്‍ കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത ആദാമിന്റെ വാരിയെല്ല് ഗാന്ധിമതി ഫിലിംസിന്റെ ബാനറിലാണ് പുറത്തിറക്കിയത്. മോഹന്‍ലാല്‍, സുമലത, പാര്‍വതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പത്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്പികള്‍ ഗാന്ധിമതി ബാലനാണ് നിര്‍മിച്ചത്. കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം, വേണു നാഗവള്ളി ചിത്രം സുഖമോ ദേവി, പത്മരാജന്‍ ചിത്രം മൂന്നാം പക്കം എന്നിവയും ഗാന്ധിമതി ബാലന്‍ നിര്‍മിച്ചു. പത്മരാജന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഈ തണുത്ത വെളുപ്പാന്‍കാലത്താണ് അവസാന ചിത്രം. പത്മരാജന്റെ അകാല വിയോഗത്തിനു ശേഷം ഗാന്ധിമതി ബാലന്‍ പിന്നീട് സിനിമ നിര്‍മിച്ചിട്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments