Webdunia - Bharat's app for daily news and videos

Install App

ആ സിനിമ ഇറങ്ങി 15 വർഷമായെന്ന് കേൾക്കുമ്പോൾ വയസായത് പോലെ തോന്നുന്നു: പൃഥ്വിരാജ്

അഭിറാം മനോഹർ
വ്യാഴം, 22 ഓഗസ്റ്റ് 2024 (12:17 IST)
തന്റെ ചെറുപ്രായത്തില്‍ തന്നെ സിനിമയിലെത്തി മലയാള സിനിമയിലെ സൂപ്പര്‍ താരമായി മാറിയ നായകനാണ് പൃഥ്വിരാജ്. 22 വര്‍ഷത്തെ കരിയറില്‍ തമിഴ്,മലയാളം,തെലുങ്ക്,ഹിന്ദി ഭാഷകളില്‍ നൂറിലധികം സിനിമകള്‍ പൃഥ്വിരാജ് ചെയ്തു കഴിഞ്ഞു. ഈ വര്‍ഷം പുറത്തിറങ്ങിയ ആടുജീവിതത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും പൃഥ്വി നേടിയിരുന്നു. ഇതിനിടെയാണ് തന്റെ ഒരു സിനിമ പുറത്തിറങ്ങി 15 വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് താരം പ്രതികരിച്ചത്.
 
2007ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമയായ മൊഴിയെ പറ്റിയാണ് താരം മനസ്സ് തുറന്നത്. രാധാ മോഹന്‍ സംവിധാനം ചെയ്ത സിനിമയില്‍ പൃഥ്വിരാജിനൊപ്പം പ്രകാശ് രാജ്,ജ്യോതിക,സ്വര്‍ണമാല്യ എന്നിവരായിരുന്നു പ്രധാനതാരങ്ങള്‍. മൊഴി റിലീസ് ചെയ്ത് 15 വര്‍ഷമായെന്ന് കേള്‍ക്കുമ്പോള്‍ പ്രായമായത് പോലെയാണ് തനിക്ക് തോന്നുന്നതെന്നും ആ സിനിമ തന്നെ സംബന്ധിച്ചിടത്തോളം ഏറെ സ്‌പെഷ്യലാണെന്നും പൃഥ്വിരാജ് പറയുന്നു.
 
 ആ സിനിമയില്‍ നിന്നാണ് സംവിധായകന്‍ രാധാമോഹന്‍, പ്രകാശ് രാജ്,ജ്യോതിക,സൂര്യ എന്നിവരുമായി നല്ല ബന്ധം ലഭിച്ചതെന്നും അത് ഇന്നും തുടരുന്നതായും പൃഥ്വിരാജ് പറഞ്ഞു. ഇന്നും ആ സിനിമയെ പറ്റി പറയുമ്പോള്‍ ആ സ്‌ക്രിപ്റ്റ് ഒരു റഫെറന്‍സ് മെറ്റീരിയലെന്ന് താന്‍ പറയാറുണ്ടെന്നും കുറച്ച് കഥാപാത്രങ്ങളെ വെച്ച് ഒരു വലിയ വിഷയം കോമഡിയിലൂടെ അവതരിപ്പിക്കാമെന്ന് ആ സിനിമ തെളിയിച്ചുവെന്നും പൃഥ്വി പറയുന്നു. ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'വന്നു, പണി തുടങ്ങി'; ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ ഇറാന്‍ പൗരനെതിരെ കുറ്റം ചുമത്തി

16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി ഓസ്ട്രേലിയ

മഴ മുന്നറിയിപ്പില്‍ മാറ്റം; നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ദിവ്യയെ കൊല്ലാനല്ല തിരുത്താനാണ് പാര്‍ട്ടി നടപടിയെന്ന് എംവി ഗോവിന്ദന്‍

സേവിങ് അക്കൗണ്ടില്‍ ഒരു ദിവസം നിങ്ങള്‍ക്ക് എത്ര രൂപ നിക്ഷേപിക്കാന്‍ സാധിക്കും

അടുത്ത ലേഖനം
Show comments