Webdunia - Bharat's app for daily news and videos

Install App

അത് പൃഥ്വിരാജ് അല്ല ! വ്യാജ വാര്‍ത്തയ്‌ക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി താരം

Webdunia
വ്യാഴം, 11 മെയ് 2023 (15:25 IST)
തനിക്കെതിരായ വ്യാജ വാര്‍ത്തയ്‌ക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. മലയാള സിനിമയില്‍ വിദേശത്ത് നിന്ന് വന്‍ തോതില്‍ കള്ളപ്പണം ഒഴുകുന്നതായും എന്‍ഫോഴ്‌സ്‌മെന്റില്‍ 25 കോടി പിഴയടച്ച് ഒരു പ്രമുഖ നടന്‍ കൂടിയായ നിര്‍മാതാവ് നിയമനടപടികളില്‍ നിന്ന് ഒഴിവായെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ആ പ്രമുഖ നടന്‍ പൃഥ്വിരാജ് ആണെന്ന് മറുനാടന്‍ മലയാളി അടക്കമുള്ള ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്തു. താന്‍ അത്തരത്തില്‍ 25 കോടി പിഴയടച്ചിട്ടില്ലെന്നും തനിക്കെതിരായ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൃഥ്വിരാജ് തന്നെ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് പൃഥ്വി തന്റെ നിലപാട് അറിയിച്ചത്. 
'വര്‍ത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാര്‍മികത എന്നതിനാല്‍ സാധാരണഗതിയില്‍ ഇത്തരം വ്യാജ ആരോപണങ്ങളേയും വാര്‍ത്തകളേയും ഞാന്‍ അത് അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാല്‍ തീര്‍ത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു 'കള്ളം', വാര്‍ത്ത എന്ന പേരില്‍ പടച്ചുവിടുന്നത് എല്ലാ മാധ്യമധര്‍മത്തിന്റേയും പരിധികള്‍ ലംഘിക്കുന്നതാണ്. ഈ വിഷയത്തില്‍ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാന്‍ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.
 
PS: ഇനിയും വ്യക്തത വേണ്ടവര്‍ക്ക്: ഞാന്‍ ഈ കാര്യത്തില്‍ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല.' പൃഥ്വിരാജ് കുറിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments