Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ജന്മദിനാശംസകള്‍ സഹോദരാ, ആശംസകളുമായി ടോവിനോ തോമസ്

ജന്മദിനാശംസകള്‍ സഹോദരാ, ആശംസകളുമായി ടോവിനോ തോമസ്

കെ ആര്‍ അനൂപ്

, ശനി, 16 ഒക്‌ടോബര്‍ 2021 (10:17 IST)
പൃഥ്വിരാജിന്റെ ജന്മദിനമാണ് ഇന്ന്. നടന് ആശംസ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. ടോവിനോ തോമസ് തന്റെ പ്രിയപ്പെട്ടവന് ആശംസകള്‍ നേര്‍ന്നു.
 
'ജന്മദിനാശംസകള്‍ സഹോദരാ.നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സന്തോഷവും വിജയവും ആശംസിക്കുന്നു'- ടോവിനോ തോമസ് കുറിച്ചു.
 
 1982 ഒക്ടോബര്‍ 16 നാണ് അഭിനേതാക്കളായ സുകുമാരന്‍, മല്ലിക എന്നിവരുടെ രണ്ടാമത്തെ മകനായി പൃഥ്വിരാജ് ജനിച്ചത്. നടന്‍ ഇന്ദ്രജിത്താണ് പൃഥ്വിരാജിന്റെ സഹോദരന്‍. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി സിനിമകളിലും പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. 
 
രാജസേനന്‍ സംവിധാനം ചെയ്ത 'നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി' എന്ന സിനിമയിലാണ് പൃഥ്വിരാജ് ആദ്യമായി അഭിനയിച്ചത്. എന്നാല്‍, തിയറ്ററില്‍ ആദ്യമെത്തിയും സിനിമ കരിയറില്‍ ശ്രദ്ധിക്കപ്പെട്ടതും രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയാണ്. ചുരുക്കം ചില സിനിമകള്‍കൊണ്ട് തന്നെ പൃഥ്വിരാജ് മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വെള്ളിത്തിര, സ്വപ്നക്കൂട്, ചക്രം, സത്യം, അത്ഭുതദ്വീപ്, അനന്തഭദ്രം, ക്ലാസ്മേറ്റ്സ്, വാസ്തവം, ചോക്ലേറ്റ്, തലപ്പാവ്, തിരക്കഥ, താന്തോന്നി, പോക്കിരിരാജ, അന്‍വര്‍, മേക്കപ്പ്മാന്‍, മാണിക്യക്കല്ല്, ഇന്ത്യന്‍ റുപ്പി, ബാച്ച്ലര്‍ പാര്‍ട്ടി, അയാളും ഞാനും തമ്മില്‍, സെല്ലുല്ലോയ്ഡ്, മുംബൈ പൊലീസ്, മെമ്മറീസ്, സെവന്‍ത് ഡെ, എന്ന് നിന്റെ മൊയ്തീന്‍, അനാര്‍ക്കലി, എസ്ര, കൂടെ, ഡ്രൈവിങ് ലൈസന്‍സ്, അയ്യപ്പനും കോശിയും തുടങ്ങിയവയാണ് പൃഥ്വിരാജിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍. 
 
2006 ലും 2013 ലും പൃഥ്വിരാജ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. വാസ്തവം, അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ് എന്നീ സിനിമകളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.
പൃഥ്വിരാജ് ഗോള്‍ഡ് എന്ന ചിത്രത്തിന്റെ തിരക്കിലാണ്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക.ടൊവിനോ തോമസ്-കല്യാണി പ്രിയദര്‍ശന്‍ ചിത്രം തല്ലുമാല തുടങ്ങി.ഖാലിദ് റഹ്മാന്‍ സംവിധാനം സിനിമ ഒരുങ്ങുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിതത്തിലെ സംവിധായകന്റെ റോളില്‍ പൃഥ്വിരാജ്, ബ്രോ ഡാഡി ടീമിന്റെ സ്‌പെഷ്യല്‍ വീഡിയോ