Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ഛച്ഛനെയോ നാനിയെയോ കണ്ടോ? ഹൃദയസ്പര്‍ശിയായ കുറിപ്പുമായി അലംകൃത

അച്ഛച്ഛനെയോ നാനിയെയോ കണ്ടോ? ഹൃദയസ്പര്‍ശിയായ കുറിപ്പുമായി അലംകൃത

കെ ആര്‍ അനൂപ്

, തിങ്കള്‍, 7 മാര്‍ച്ച് 2022 (14:47 IST)
എഴുത്തിനോടാണ് പൃഥ്വിരാജിന്റെ മകള്‍ അലംകൃതയ്ക്ക് കൂടുതലിഷ്ടം. അവള്‍ എഴുതിയ കവിതകളും കഥകളുമൊക്കെ സുപ്രിയയും പൃഥ്വിയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഈയടുത്തായി അന്തരിച്ച സുപ്രിയയുടെ അച്ഛനായി അലംകൃത തന്റെ കൈപ്പടയില്‍ കത്തെഴുതി.
'ഹായ് ഡാഡി, നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ സുഖമാണെന്ന് വിശ്വസിയ്ക്കുന്നു. ഡാഡി നാനിയെ കാണുകയോ സംസാരിക്കുകയോ ചെയ്‌തോ? നമ്മള്‍ ഒരുമിച്ചുണ്ടായിരുന്ന സമയം എന്നും എന്റെ മനസ്സില്‍ ഉണ്ടാകും. ലോകത്തിലെ ഏറ്റവും നല്ല ഡാഡി ആയിരുന്നതിന് നന്ദി. ഡാഡി, അച്ഛച്ഛനെയോ നാനിയെയോ കണ്ടോ? അവരെ കണ്ടാല്‍ എന്നെകുറിച്ച് അവരോട് പറയണേ. എന്റെ കുസൃതികളൊക്കെ കാണുന്നുണ്ടെന്ന് എനിക്കറിയാം. ഞാന്‍ കളിക്കുമ്പോള്‍ ചിരിക്കുന്നുണ്ടെന്ന് കരുതുന്നു. ഇനിയും ഒരുപാട് കത്തുകള്‍ എഴുതും. ഐ ലവ് യൂ, ബൈ ഡാഡി. എനിക്ക് ഒരു കുഞ്ഞു പാട്ട് പാടാനുണ്ട്. ഡാഡി ഡാഡി ഡാഡി.. ഡാഡി ഡാഡി ഡാഡി.. ബൈ ഡാഡി'' -അലംകൃത കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഗപ്പി' സംവിധായകനൊപ്പം പൃഥ്വിരാജ്, അണിയറയില്‍ പുത്തന്‍ ചിത്രം