Webdunia - Bharat's app for daily news and videos

Install App

പവി ടേക്ക് കെയര്‍ അവസാന പിടിവള്ളി, പിടിച്ചുനില്‍ക്കണമെങ്കില്‍ സിനിമ വിജയിപ്പിക്കണമെന്ന് ദിലീപ്

അഭിറാം മനോഹർ
വെള്ളി, 19 ഏപ്രില്‍ 2024 (18:45 IST)
മലയാള സിനിമയില്‍ തിളങ്ങിനിന്നിരുന്ന നായകനടനാണെങ്കിലും തുടര്‍ച്ചയായ പരാജയങ്ങള്‍ കാരണം മലയാള സിനിമയിലെ സ്ഥാനം ഏറെക്കുറെ നഷ്ടമായ അവസ്ഥയിലാണ് ജനപ്രിയ നായകന്‍ ദിലീപ്. വമ്പന്‍ ബജറ്റില്‍ വന്ന ആക്ഷന്‍ സിനിമയായ ബാന്ദ്രയും തങ്കമണി സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ തങ്കമണിയും ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. രാമലീലയാണ് അവസാനമായി തിയേറ്ററുകളില്‍ വിജയിച്ച ദിലീപ് സിനിമ. ഈ സാഹചര്യത്തില്‍ തന്റെ ഏറ്റവും പുതിയ സിനിമയായ പവി ടേക്ക് കെയര്‍ തിയേറ്ററില്‍ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് താരം.
 
ഡിയര്‍ ഫ്രണ്ടിന് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ ഏപ്രില്‍ 26നാണ് റിലീസ്. പതിവ് ദിലീപ് സിനിമകളെ പോലെ കോമഡി ട്രാക്ക് ഉള്‍ക്കൊണ്ടുള്ള സിനിമയാകും പവി ടേക്ക് കെയര്‍ എന്ന സൂചനയാണ് സിനിമയുടെ ട്രെയ്‌ലര്‍ നല്‍കുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് സിനിമ വിജയിക്കേണ്ടത് തന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്ന് ദിലീപ് പറഞ്ഞത്. ഇത് എന്റെ 149മത് സിനിമയാണ്. ഇത്രയും കാലം ഞാന്‍ ഒരുപാട് ചിരിച്ചു. ചിരിപ്പിച്ചു. കഴിഞ്ഞ കുറെ കാലങ്ങളായി ഞാന്‍ ദിവസവും കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ്. ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന എനിക്ക് ഇവിടെ നിലനില്‍ക്കാന്‍ ഈ സിനിമ വളരെ ആവശ്യമാണ്. എന്റെ പ്രേക്ഷകരെ വിശ്വസിച്ചുകൊണ്ട് മാത്രമാണ് ഈ സിനിമ തിയേറ്ററുകളിലെത്തുന്നത്. നിങ്ങളിത് വിജയിപ്പിക്കണം. ദിലീപ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments