Webdunia - Bharat's app for daily news and videos

Install App

'നിങ്ങള്‍ കാന്‍സല്‍ കള്‍ച്ചറിന്റെ ഭാഗമാക്കുകയാണ്', തനിക്കെതിരെ തുടരുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടി പാര്‍വതി

കെ ആര്‍ അനൂപ്
വ്യാഴം, 17 ജൂണ്‍ 2021 (15:30 IST)
തനിക്കെതിരെ തുടരുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടി പാര്‍വതി. അവര്‍ കാന്‍സല്‍ കള്‍ച്ചറിന്റെ ഭാഗമാക്കുകയാണെന്നും തനിക്ക് അതിനോട് വിയോജിപ്പാണ് ഉള്ളതെന്നും നടി പറയുന്നു.
 
പാര്‍വതിയുടെ വാക്കുകളിലേക്ക്
 
'ഇത് ആദ്യമായല്ല, ഇത് അവസാനത്തേതായിരിക്കില്ല. എന്നോടുള്ള നിങ്ങളുടെ കടുത്ത വിദ്വേഷവും ഒരു പൊതു ഇടത്തില്‍ വ്യക്തിത്വത്തെ തകര്‍ത്ത് കളയുമ്പോഴുളള ഈ സന്തോഷവും ഞാന്‍ ആരാണ് എന്നതിലുപരി നിങ്ങളുടെ പ്രശ്‌നങ്ങളെയാണ് വെളിച്ചത്തു കൊണ്ടുവരുന്നത്. ഞങ്ങള്‍ക്ക് ഒന്നിനോടും യോജിക്കേണ്ടതില്ല, പക്ഷേ സംവാദത്തിനും സംഭാഷണത്തിനും വളര്‍ച്ച അനുവദിക്കുന്നതിനും നിങ്ങള്‍ക്ക് മാന്യമായ ഇടം കൈവരിക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ കാന്‍സല്‍ കള്‍ച്ചറിന്റെ ഭാഗമാക്കുകയാണ്.
   
 ഞാന്‍ അതിനു വേണ്ടിയല്ല ഇവിടെയുള്ളത്. എനിക്കും മറ്റുള്ളവര്‍ക്കും ഇടം ഞാന്‍ നല്‍കാറുണ്ട്. എന്നെത്തന്നെ മികച്ചത് ആക്കുവാന്‍ കഠിനാധ്വാനം ചെയ്യുന്നതില്‍ നിന്ന് ഞാന്‍ ഒരിക്കലും ഒഴിഞ്ഞുമാറില്ല. നിങ്ങളുടെ അനുമാനങ്ങളും വിശകലനങ്ങളും വച്ച് (അല്ലെങ്കില്‍ കൊടും വിരോധം) ഒരാളെ വലിച്ചുകീറാന്‍ ഇറങ്ങുമ്പോള്‍, വീഴുന്ന ഒരേയൊരാള്‍ നിങ്ങളാണെന്ന കാര്യം വിസ്മരിക്കരുത്'- പാര്‍വതി കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അങ്ങനെ ചെയ്യുന്നത് കുറ്റകരം; ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടത് എപ്പോള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Chelakkara, Wayanad By Election 2024: ചേലക്കര, വയനാട് വോട്ടിങ് തുടങ്ങി

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

അടുത്ത ലേഖനം
Show comments