ഫ്രാൻസിൽ പറന്നുവന്ന് കേരളത്തിൻറെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് പാരിസ് ലക്ഷ്മി.
നൃത്തവും യാത്രകളും ഒരുപോലെ സ്‌നേഹിക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
അമൽ നീരദ് സംവിധാനം ചെയ്ത 'ബിഗ് ബി' എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി സിനിമയിൽ എത്തിയത്. ഒരു പാട്ട് സീനിൽ ഡാൻസർ ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. ഏഴു വർഷങ്ങൾക്ക് ശേഷം ബാംഗ്ലൂർ ഡേയ്‌സിലും നടിയെ കണ്ടു. നിവിൻ പോളി അവതരിപ്പിച്ച കുട്ടൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയായ ആണ് ലക്ഷ്മി അഭിനയിച്ചത്.