Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വര്‍ത്തമാന കേരളത്തില്‍ ഈ സിനിമയ്‌ക്കോ ഇതിലെ അഭിനേതാക്കള്‍ക്കോ ഒരു അവാര്‍ഡ് നിങ്ങൾ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ ? മാളികപ്പുറത്തെ തഴഞ്ഞതിൽ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വര്‍ത്തമാന കേരളത്തില്‍ ഈ സിനിമയ്‌ക്കോ ഇതിലെ അഭിനേതാക്കള്‍ക്കോ ഒരു അവാര്‍ഡ് നിങ്ങൾ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ ?  മാളികപ്പുറത്തെ തഴഞ്ഞതിൽ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്
, ശനി, 22 ജൂലൈ 2023 (12:58 IST)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മാളികപ്പുറം സിനിമയേയും അതില്‍ അഭിനയിച്ച ദേവനന്ദ എന്ന ബാലതാരത്തെയും ജൂറി തഴഞ്ഞതായി നടന്‍ സന്തോഷ് പണ്ഡിറ്റ്. മാളികപ്പുറം സിനിമ കണ്ടവരുടെയെല്ലാം മനസില്‍ ദേവനന്ദയ്ക്കാണ് മികച്ച ബാലനടിയ്ക്കുള്ള അവാര്‍ഡെന്നും സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെട്ടു. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരമെങ്കിലും ദേവനന്ദയ്ക്ക് കൊടുക്കാമായിരുന്നുവെന്നും തന്റെ മനസിലെ ജനപ്രിയചിത്രം മാളികപ്പുറവും ബാലതാരം ദേവനന്ദയുമാണെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.
 
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍
 
ജനകീയ അംഗീകാരത്തോളം വരില്ല മറ്റൊരു പുരസ്‌കാരവും.അവാര്‍ഡ് കിട്ടിയില്ലെങ്കിലും 'മാളികപ്പുറം' സിനിമ കണ്ട ലക്ഷ കണക്കിന് ആളുകളുടെ മനസ്സിലെ ഏറ്റവും മികച്ച ബാലനടി പുരസ്‌കാരം തീര്‍ച്ചയായും ദേവനന്ദ എന്ന കുട്ടിക്ക് ഉണ്ടാവും. ഒരു സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് എങ്കിലും കൊടുക്കാമായിരുന്നൂ.
 
കൂടുതല്‍ ജനങ്ങളുടെ പ്രീതിയാണ് ജനപ്രീതി. കൊച്ചു കുട്ടികള്‍ പോലും തകര്‍ത്തഭിനയിച്ച ചിത്രം ആയിരുന്നു 'മാളികപ്പുറം'. അതിനുള്ള അവാര്‍ഡ് ജനങ്ങള്‍ അപ്പോഴേ തിയേറ്ററുകളില്‍ നല്‍കി കഴിഞ്ഞ്.വര്‍ത്തമാന കേരളത്തില്‍ ഈ സിനിമയ്‌ക്കോ ഇതിലെ അഭിനേതാക്കള്‍ക്കോ ഒരു അവാര്‍ഡ് നിങ്ങൾ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ ? എന്തൊക്കെ ആയാലും, സംസ്ഥാന അവാര്‍ഡ് നേടിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
(വാല്‍ കഷ്ണം. എന്റെ മനസ്സില്‍ മികച്ച ബാലതരം ദേവനന്ദ യും മികച്ച ജനപ്രീതി നേടിയ സിനിമ 'മാളികപ്പുറ'വും ആണ്.....സംസ്ഥാന അവാര്‍ഡ് ആ സിനിമക്ക് കിട്ടില്ലെന്ന് നേരത്തെ തോന്നിയിരുന്നു. )
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാന അവാര്‍ഡ് ലഭിച്ചതില്‍ ആഘോഷങ്ങളില്ലെന്ന് മമ്മൂട്ടി; കാരണം ഉമ്മന്‍ചാണ്ടിയുടെ മരണം