Webdunia - Bharat's app for daily news and videos

Install App

'ഷൂട്ടിങ് അവസാനിച്ചത് പുലര്‍ച്ചെ രണ്ട് മണിക്ക്'; ക്രിസ്റ്റഫറിന്റെ പുതിയ അപ്‌ഡേറ്റുമായി ബി.ഉണ്ണികൃഷ്ണന്‍

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ത്രില്ലര്‍ ചിത്രമാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടേതാണ് തിരക്കഥ

Webdunia
വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (14:59 IST)
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ഏതാനും ദിവസങ്ങള്‍ മുന്‍പാണ് മമ്മൂട്ടി ക്രിസ്റ്റഫറിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി മടങ്ങിയത്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്രിസ്റ്റഫര്‍ സിനിമ പാക്കപ്പായി. 79 ദിവസത്തെ ഷൂട്ടിങ്ങിന് ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് അവസാനമായെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 
 
' ക്രിസ്റ്റഫറിന്റെ ചിത്രീകരണം ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് അവസാനിച്ചു. 79 ദിവസത്തെ ഷൂട്ടിങ് ആയിരുന്നു. മമ്മൂക്ക ക്രിസ്റ്റഫറായി 65 ദിവസം അഭിനയിച്ചു. താങ്ക്യു മമ്മൂക്ക. അരങ്ങിലും അണിയറയിലും ഉണ്ടായിരുന്ന എല്ലാവര്‍ക്കും വലിയ നന്ദി' ഉണ്ണികൃഷ്ണന്‍ കുറിച്ചു.
 


യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ത്രില്ലര്‍ ചിത്രമാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. ക്രിസ്മസിന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സൂചന. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments