Publish Date: Fri, 05 Aug 2022 (12:47 IST)
Updated Date: Fri, 05 Aug 2022 (12:51 IST)
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമകള്‍ക്കായി കാത്തിരിക്കുന്ന ആളുകള്‍ നിരവധിയാണ്. ഇരുവരും ഒടുവിലായി ഒന്നിച്ച ഓളവും തീരവും ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. ഇപ്പോഴിതാ ഡബ്ബിങ് ജോലികള്‍ ആരംഭിച്ച വിവരം നടി ദുര്‍ഗ കൃഷ്ണ അറിയിച്ചു.
മോഹന്‍ലാലിനും പ്രിയദര്‍ശനും ഒപ്പമുള്ള ചിത്രം പങ്കു വച്ചുകൊണ്ടാണ് ഇക്കാര്യം നടി അറിയിച്ചത്.
ഓളവും തീരവും' ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഒരുങ്ങുന്നത്.എം.ടി. വാസുദേവന്‍ നായരുടെ കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരുങ്ങുന്ന ആന്തോളജിയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ചിത്രമാണിത്.50 മിനിറ്റ് നീളമുള്ള സിനിമയില്‍ ഹരീഷ് പേരടി, സുരഭി ലക്ഷ്മി, മാമൂക്കോയ, വിനോദ് കോവൂര്‍, അപ്പുണ്ണി ശശി, ജയപ്രകാശ് കുളൂര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.