Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിനൊപ്പം സിനിമ പ്രഖ്യാപിച്ച് 'ഒടിയന്‍' സംവിധായകന്‍, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 12 ജനുവരി 2024 (12:39 IST)
mohanlal V. A. Shrikumar
2024 ന്റെ തുടക്കം ഗംഭീരമാക്കാന്‍ മോഹന്‍ലാലിനായി. നേര് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ജനുവരി 25ന് റിലീസിന് ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍ കൂടി വരുന്നതോടെ തിയറ്ററുകള്‍ക്ക് ഉത്സവകാലമാകും. ഇപ്പോഴിതാ നടന്റെ പുതിയൊരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒടിയന്‍ സിനിമയ്ക്ക് ശേഷം സംവിധായകന്‍ വി.എ ശ്രീകുമാര്‍ മോഹന്‍ലാലിനൊപ്പം ഒന്നിക്കുന്നു.
 
തന്റെ അടുത്ത സിനിമ മോഹന്‍ലാലിനൊപ്പം ആയിരിക്കുമെന്ന് ശ്രീകുമാര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുന്നതേയുള്ളൂ.ALSO READ: പുട്ടും പഴവും ഒന്നിച്ചു കഴിച്ചാല്‍ ദഹിക്കില്ലേ? ഇതാണ് സത്യം
 
50 കോടി ക്ലബ്ബിലെത്തുന്ന മോഹന്‍ലാലിന്റെ ആറാമത്തെ സിനിമയാണ് നേര്. ദൃശ്യം,ഒപ്പം, പുലി മുരുകന്‍, ഒടിയന്‍, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളാണ് ഇതിനുമുമ്പ് 50 കോടി തൊട്ടത്.മലയാളം സിനിമ ആദ്യമായി അന്‍പത് കോടി ക്ലബ്ബിലെത്തിയത് മോഹന്‍ലാലിന്റെ ദൃശ്യം സിനിമയിലൂടെയാണ്. 2013ല്‍ റിലീസ് ചെയ്ത ചിത്രം 66 കോടിയാണ് അന്ന് നേടിയത്. 2016ല്‍ പുറത്തിറങ്ങിയ ഒപ്പം 52 കോടിയാണ് നേടിയത്. 144 കോടി നേടിയ പുലിമുരുകന്‍ പിന്നീട് എത്തി. 2018 പുറത്തിറങ്ങിയ ഒടിയന്‍ ആകട്ടെ 53 കോടിയും നേടി. തൊട്ടടുത്ത വര്‍ഷം ലൂസിഫര്‍ 128 കോടി നേടി.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

അടുത്ത ലേഖനം
Show comments