Webdunia - Bharat's app for daily news and videos

Install App

Jailer 2 : ജയിലർ 2 വരുന്നു? മുത്തുവേൽ പാണ്ഡ്യനൊപ്പം മാത്യൂസും നരസിംഹയും കാണുമോ? ആകാംക്ഷയിൽ തെന്നിന്ത്യ

അഭിറാം മനോഹർ
ചൊവ്വ, 23 ജനുവരി 2024 (19:34 IST)
തമിഴ് സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജങ്ങളിലൊന്നായിരുന്നു രജനീകാന്ത് നായകനായി എത്തിയ ജയിലര്‍. ബീസ്റ്റ് എന്ന പരാജയ ചിത്രത്തിന് ശേഷം സംവിധായകനെന്ന നിലയില്‍ നെല്‍സണിന്റെ തിരിച്ചുവരവായിരുന്നു ചിത്രം. രജനീകാന്തിനൊപ്പം മോഹന്‍ലാലും ശിവരാജ് കുമാറും അതിഥിവേഷങ്ങളിലെത്തിയപ്പോള്‍ തിയേറ്ററുകള്‍ പൂരപറമ്പായി മാറുകയായിരുന്നു. മലയാളി താരമായ വിനായകനായിരുന്നു ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്നാണ് തമിഴ് സിനിമയില്‍ നിന്നെത്തുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
നെല്‍സണ്‍ സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള എഴുത്തിലേയ്ക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജയിലര്‍ സിനിമയില്‍ വിനായകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് മുകളിലും ആളുകള്‍ ഉള്ളതായി സൂചന നല്‍കുന്നുണ്ട്. ഇതില്‍ കേന്ദ്രീകരിച്ചാകും ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ജയിലര്‍ രണ്ടാം ഭാഗത്തില്‍ നയന്‍താരയും ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ രജനിക്കൊപ്പം താരം ചെയ്യുന്ന ആറാമത് ചിത്രമാകും ജയിലര്‍ 2. സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ ആദ്യഭാഗത്തില്‍ അതിഥി വേഷങ്ങളിലെത്തിയ തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനും ശിവരാജ് കുമാറിനും കൂടുതല്‍ വലിയ വേഷം സിനിമയിലുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. വെറും മിനിറ്റുകള്‍ കൊണ്ട് തന്നെ ഈ രണ്ട് താരങ്ങളും തിയേറ്ററുകളില്‍ വലിയ ഇമ്പാക്റ്റാണ് ഉണ്ടാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments