Webdunia - Bharat's app for daily news and videos

Install App

'എമ്പുരാന്‍'നുളള കാത്തിരിപ്പ് അവസാനിക്കുന്നു, ചിത്രത്തെ കുറിച്ചൊരു അപ്‌ഡേറ്റ് നല്‍കി മുരളി ഗോപി

കെ ആര്‍ അനൂപ്
തിങ്കള്‍, 29 മാര്‍ച്ച് 2021 (11:02 IST)
'ലൂസിഫര്‍' പ്രേക്ഷകരിലേക്കെത്തി രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ 'എമ്പുരാന്‍'നെ കുറിച്ച് പുതിയ അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് മുരളി ഗോപി. 2019 മാര്‍ച്ച് 28 നാണ് 'ലൂസിഫര്‍' റിലീസ് ചെയ്തത്. 'എമ്പുരാന്‍'ന് വേണ്ടി ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് സൂചന നല്‍കിയിരിക്കുകയാണ് മുരളി ഗോപി. 
 
'ഇപ്പോള്‍, അതാണ്: എല്ലാവരും അടുത്ത പതിപ്പിനായി കാത്തിരിക്കുന്നു. സമയം ആരംഭിക്കുന്നു, ഇപ്പോള്‍. 2 വര്‍ഷം മുമ്പ് ലൂസിഫര്‍.'എമ്പുരാന്‍'നിലേക്ക് ഒരുവര്‍ഷം'-മുരളീഗോപി കുറിച്ചു.
 
മോഹന്‍ലാല്‍, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കൊപ്പം ഉള്ള ഒരു ചിത്രവും അദ്ദേഹം പങ്കുവച്ചു.'എമ്പുരാന്‍'ഒരു വര്‍ഷത്തിനുള്ളില്‍ എത്തുമെന്ന് പൃഥ്വിരാജും അറിയിച്ചു.2022 പകുതിയോടെ എമ്പുരാന്‍ തുടങ്ങാന്‍ ആലോചിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും. സ്റ്റീഫന്‍ നെടുമ്പള്ളിയില്‍ നിന്ന് ഖുറേഷി അബ്രാം എന്ന ഡോണ്‍ ആയിട്ടായിരിക്കും മോഹന്‍ലാല്‍ ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുക. ലൂസിഫര്‍ അവസാനിച്ചത് ഇതിനുള്ള സൂചന നല്‍കിക്കൊണ്ടാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകും, ഇടിമിന്നലിന് സാധ്യത

അടുത്ത ലേഖനം
Show comments