Webdunia - Bharat's app for daily news and videos

Install App

ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി 4x4 മഡ് റേസിംഗ് പ്രമേയമാക്കി ഒരുങ്ങുന്ന ബഹുഭാഷാ ചിത്രം,മഡ്ഡി റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്
ശനി, 27 നവം‌ബര്‍ 2021 (16:28 IST)
ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി 4x4 മഡ് റേസിംഗ് പ്രമേയമാക്കി ഒരുങ്ങുന്ന ബഹുഭാഷാ ചിത്രമാണ് മഡ്ഡി. ആരാധകരില്‍ ആവേശമുണര്‍ത്തുന്ന നിരവധി സീനുകള്‍ ഉള്ള സിനിമ കാഴ്ചക്കാര്‍ക്ക് നൂതനമായ ഒരു സിനിമാറ്റിക് അനുഭവമായിരിക്കും നല്‍കുകയെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.ഡോ. പ്രഗഭാല്‍ സംവിധാനം ചെയ്യുന്ന ചിത്രം പി കെ 7 ക്രിയേഷന്‍സാണ് നിര്‍മ്മിക്കുന്നത്. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ഡിസംബര്‍ പത്തിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
 
പുതുമുഖങ്ങളായ പ്രേംദാസ് കൃഷ്ണ, യുവന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കര്‍,ഐ എം വിജയന്‍,ഹരീഷ് പേരടി,ബിനീഷ് ബാസ്റ്റിന്‍,സുനില്‍ സുഗത, ശോഭ മോഹന്‍,ഗിന്നസ് മനോജ് എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.
 
സംവിധായകന്‍ അഞ്ചുവര്‍ഷത്തിലേറെ ഈ സിനിമയ്ക്കായി വര്‍ക്ക് ചെയ്തിട്ടുണ്ട്.മഡ് റേസിംഗ് പഠിക്കുന്നതിനായി പ്രധാന അഭിനേതാക്കള്‍ രണ്ട് വര്‍ഷത്തോളം ചെലവഴിച്ചു. ഡ്യൂപ്പുകളുടെ സഹായമില്ലാത്ത നിരവധി സ്റ്റണ്ട് സീനുകള്‍ ചിത്രത്തിലുണ്ട്.
 
 
 'കെജിഎഫ്' സംഗീതസംവിധായകന്‍ രവി ബസൂരാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. സാന്‍ ലോകേഷ് എഡിറ്റിങ്ങുംകെ.ജി രതീഷ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments