Webdunia - Bharat's app for daily news and videos

Install App

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ നായകനായി മോഹന്‍ലാല്‍; സംവിധാനം പ്രിയദര്‍ശന്‍

Webdunia
തിങ്കള്‍, 18 ജൂലൈ 2022 (10:25 IST)
സൂപ്പര്‍താരം മോഹന്‍ലാല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ നായകനാകുന്നു. എം.ടി.വാസുദേവന്‍ നായരുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി നിര്‍മിക്കുന്ന ചെറുസിനിമകളുടെ സമാഹാരത്തിന്റെ ഭാഗമാണ് 'ഓളവും തീരവും'. പ്രിയദര്‍ശനാണ് സംവിധാനം. ഈ ചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഒരുങ്ങുന്നത്.
 
'ഓളവും തീരവും' 1970 ല്‍ സിനിമയാക്കിയിരുന്നു. മധു ഉഷാ നന്ദിനി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആ ചിത്രത്തിന്റെ റീമേക്ക് എന്ന നിലയിലാണ് പ്രിയദര്‍ശന്റെ ഓളവും തീരവും എത്തുന്നത്.
 
മധു അഭിനയിച്ച ബാപ്പുട്ടി എന്ന കഥാപാത്രത്തെ മോഹന്‍ലാലും ഉഷാ നന്ദിനിയുടെ നായിക വേഷത്തെ ദുര്‍ഗ കൃഷ്ണയുമാണ് അവതരിപ്പിക്കുന്നത്. ഏകദേശം 50 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. ഏറെ പാടുപെട്ട് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെയാണ് പ്രിയദര്‍ശന്‍ ഓളവും തീരവും ഒരുക്കിയിരിക്കുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments