Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിനൊപ്പം ഒരു ഡാന്‍സ് കളിക്കാന്‍ വേണ്ടി മാത്രം രണ്ട് തെന്നിന്ത്യന്‍ നടിമാര്‍ എത്തി; സിനിമ ഇതാണ്

Webdunia
വ്യാഴം, 15 ജൂലൈ 2021 (13:29 IST)
മലയാള സിനിമയിലെ താരരാജാവാണ് മോഹന്‍ലാല്‍. സിനിമ താരങ്ങള്‍ക്കിടയില്‍ മോഹന്‍ലാലിനുള്ള സ്വീകാര്യത വളരെ വലുതാണ്. മോഹന്‍ലാലിനൊപ്പം ഒരു സീനിലെങ്കിലും അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത അഭിനേതാക്കള്‍ കാണില്ല. മോഹന്‍ലാല്‍ ചിത്രത്തില്‍ നൃത്തരംഗത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന രണ്ട് തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുണ്ട്. 2001 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാക്കക്കുയില്‍ എന്ന സിനിമയിലാണ് അക്കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന രണ്ട് നടിമാര്‍ അഭിനയിക്കുന്നത്. 
 
ശ്വേത മോനോനും രമ്യ കൃഷ്ണനുമാണ് ഈ രണ്ട് നടിമാര്‍. കാക്കക്കുയിലിലെ 'അലാരേ ഗോവിന്ദാ...' എന്ന സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പമാണ് ശ്വേത മേനോന്‍ നൃത്തംവയ്ക്കുന്നത്. മോഹന്‍ലാലും മുകേഷും ഈ ഗാനരംഗത്തില്‍ ശ്വേതയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നുണ്ട്. ഇന്നും മലയാളികളുടെ ഇഷ്ടഗാനമാണ് ഇത്. ഈ ഒരു ഗാനരംഗത്തില്‍ അഭിനയിക്കാന്‍ മാത്രമാണ് അന്ന് ശ്വേത മേനോന്‍ എത്തിയത്. 
 


രമ്യ കൃഷ്ണനും ഇതുപോലെ ഒരു ഗാനരംഗത്ത് മാത്രമാണ് കാക്കക്കുയില്‍ പ്രത്യക്ഷപ്പെടുന്നത്. 'മേഘരാഗം..' എന്ന് തുടങ്ങുന്ന സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പമാണ് രമ്യ കൃഷ്ണ തിമിര്‍ത്ത് നൃത്തം ചെയ്യുന്നത്. മോഹന്‍ലാലും ഈ നൃത്തരംഗത്തില്‍ രമ്യക്കൊപ്പം ഡാന്‍സ് കളിക്കുന്നുണ്ട്. സംവിധായകന്‍ പ്രിയദര്‍ശന്റെ ക്ഷണം സ്വീകരിച്ചാണ് ഒരു ഗാനരംഗത്ത് മാത്രമാണെങ്കിലും അഭിനയിക്കാന്‍ ഇരുവരും സമ്മതം മൂളിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments