Webdunia - Bharat's app for daily news and videos

Install App

'എനിക്ക് മോഹന്‍ലാലിനെ കല്യാണം കഴിക്കണം'; സുചിത്രയുടെ തമാശ കാര്യമായി, ഇടനിലക്കാരിയായി നിന്നത് സുകുമാരി

Webdunia
ശനി, 23 ഒക്‌ടോബര്‍ 2021 (08:58 IST)
മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും താങ്ങും തണലുമായി എന്നും ഒപ്പമുള്ള വ്യക്തിയാണ് ജീവിതപങ്കാളി സുചിത്ര. 1988 ഏപ്രില്‍ 28 നാണ് മലയാള സിനിമാലോകം ഒന്നടങ്കം ആശംസകളുമായി എത്തിയ മോഹന്‍ലാലിന്റെ വിവാഹം നടക്കുന്നത്. പിന്നീടിങ്ങോട്ട് 33 വര്‍ഷക്കാലമായി മോഹന്‍ലാലിന്റെ ശക്തികേന്ദ്രമാണ് സുചിത്ര. സിനിമാ തിരക്കുകളെല്ലാം മാറ്റിവച്ച് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ പരമാവധി ശ്രമിക്കുന്ന വ്യക്തി കൂടിയാണ് ലാല്‍. 
 
മോഹന്‍ലാലിന്റെയും സുചിത്രയുടെയും കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ചാണ് വിവാഹം നടത്തിയത്. എന്നാല്‍, അതിനിടയില്‍ രസകരമായ ചില സംഭവങ്ങളും നടന്നിട്ടുണ്ട്. ഒരിക്കല്‍ സുചിത്ര തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. 'ചെന്നൈയില്‍ ഒരു വിവാഹ വേളയിലാണ് ഞാന്‍ ചേട്ടനെ ആദ്യമായി കാണുന്നത്. അതിനുമുന്‍പ് അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിരുന്നു. എനിക്ക് നല്ല ഇഷ്ടമായിരുന്നു അവയെല്ലാം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തി ഞാന്‍ പറഞ്ഞു: എനിക്ക് മോഹന്‍ലാലിനെ കല്യാണം കഴിക്കണം. സുകുമാരിച്ചേച്ചി വഴിയാണ് എല്ലാ കാര്യങ്ങളും അന്വേഷിച്ച് പറഞ്ഞുറപ്പിച്ചത്' - സുചിത്ര ഓര്‍ക്കുന്നു. സുചിത്രയുടെ വീട്ടുകാര്‍ ആദ്യം നടി സുകുമാരി വഴിയാണ് കാര്യങ്ങള്‍ തിരക്കിയത്. സുകുമാരി മോഹന്‍ലാലിന്റെ കുടുംബവുമായി സംസാരിക്കുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്കും കാറും ഒക്കെ ട്രെയിനില്‍ കൊണ്ടുപോകണോ? എന്തൊക്കെയാണ് നടപടികള്‍

വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഇരട്ടത്താപ്പ്: വി മുരളീധരന്‍

ആയുഷ്മാന്‍ ഭാരത് യോജന പദ്ധതി; ആര്‍ക്കൊക്കെ ഗുണം ലഭിക്കില്ല!

വിവാഹം നിയമപരം അല്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

അടുത്ത ലേഖനം
Show comments