Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയെ അങ്ങനെ വീഴ്ത്താനാവില്ല; ഇരുതലമൂര്‍ച്ചയുള്ള ആയുധവുമായി മോഹന്‍ലാല്‍ !

Webdunia
ബുധന്‍, 4 ജൂലൈ 2018 (16:48 IST)
ഓണക്കാലം മലയാള സിനിമയ്ക്ക് ചാകരക്കാലമാണ്. എല്ലാ സൂപ്പര്‍താരങ്ങളുടെയും സിനിമകള്‍ സാന്നിധ്യമറിയിക്കുന്ന സമയം. ഒന്നാന്തരം സിനിമകളും വെറും തട്ടിക്കൂട്ട് ചിത്രങ്ങളും ഒരുപോലെ ഭാര്യം പരീക്ഷിക്കാനെത്തുന്ന ഓണക്കാലത്ത് വലിയ വിജയങ്ങളും വമ്പന്‍ പരാജയങ്ങളും സാധാരണയാണ്. മമ്മൂട്ടിയും മോഹന്‍ലാലും മിക്ക ഓണക്കാലത്തും തങ്ങളുടെ സിനിമകളുമായി എത്താറുണ്ട്. അവയൊക്കെ പലപ്പോഴും ചരിത്ര വിജയങ്ങളായിത്തീര്‍ന്നിട്ടുമുണ്ട്.
 
ഇത്തവണത്തെ ഓണത്തിനും മമ്മൂട്ടിച്ചിത്രമുണ്ട്. സേതു സംവിധാനം ചെയ്യുന്ന ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’. ഒരു ഫാമിലി ത്രില്ലര്‍ ചിത്രമാണ് ഇത്. ലക്ഷ്മി റായ്, ഷം‌ന കാസിം, അനു സിത്താര എന്നിവരാണ് ഈ സിനിമയിലെ നായികമാര്‍. അനന്ത വിഷന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ ഹരി എന്ന ബ്ലോഗറെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 23ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
 
എന്നാല്‍ മമ്മൂട്ടിയെ ഓണത്തിന് നേരിടാന്‍ ഒന്നിന് പകരം രണ്ട് ചിത്രങ്ങളുമായാണ് മോഹന്‍ലാല്‍ എത്തുന്നത്. രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ഡ്രാമ’, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായം‌കുളം കൊച്ചുണ്ണി’ എന്നിവയാണ് ഓണത്തിനെത്തുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍. രണ്ട് പ്രഗത്ഭ സംവിധായകരുടെ പിന്‍‌ബലമുണ്ട് എന്നതിനാല്‍ മോഹന്‍ലാല്‍ ഈ ഓണക്കാലം തന്‍റെ പേരിലെഴുതുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
 
എന്നാല്‍ തിരക്കഥാകൃത്ത് സേതു എഴുതുന്ന ആദ്യ ചിത്രം എന്നതും ഉള്ളടക്കത്തിലെ പുതുമയും കുട്ടനാടന്‍ ബ്ലോഗിന് ഗുണമാകുമെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. എന്തായാലും ഓണക്കാലത്ത് മലയാളം ബോക്സോഫീസില്‍ പോരാട്ടം കടുക്കുമെന്നുറപ്പ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments