Webdunia - Bharat's app for daily news and videos

Install App

മിസ്റ്ററി ത്രില്ലറുമായി മോഹന്‍ലാലും ജിത്തു ജോസഫും വീണ്ടുമെത്തുന്നു, പൃഥ്വിരാജിന്റെ ബ്രോ ഡാഡിക്ക് മുന്നേ ചിത്രീകരണം ആരംഭിക്കും

കെ ആര്‍ അനൂപ്
ശനി, 3 ജൂലൈ 2021 (09:02 IST)
ദൃശ്യം2ന്റെ വലിയ വിജയത്തിനുശേഷം മോഹന്‍ലാലും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. മിസ്റ്ററി ത്രില്ലര്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിക്ക് മുന്നേ ചിത്രീകരണം ആരംഭിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്.
നേരത്തെ മോഹന്‍ലാലും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. 
 
സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയാലുടന്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് ജിത്തു ജോസഫ് പറഞ്ഞു. മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം റാം ഷൂട്ടിംഗ് പാതിവഴിയിലാണ്. വിദേശ രാജ്യത്ത് ചിത്രീകരിക്കേണ്ടതിനാല്‍ റാം ഇനിയും വൈകാനാണ് സാധ്യത.ലണ്ടന്‍, ഉസ്‌ബെക്കിസ്ഥാന്‍ ഷെഡ്യൂളുകളാണ് ചിത്രത്തിന് പൂര്‍ത്തിയാക്കാനുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments