Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് സാറ്റലൈറ്റ് അവകാശം 25 കോടി, വെളിപാടിന്‍റെ പുസ്തകം ഞെട്ടിച്ചു!

Webdunia
ബുധന്‍, 10 ജനുവരി 2018 (18:02 IST)
സാറ്റലൈറ്റ് അവകാശത്തുകയുടെ കാര്യത്തില്‍ മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലാണ് എപ്പോഴും മത്സരം. ഇവരുടെ പല സിനിമകളും നിര്‍മ്മാണച്ചെലവിനേക്കാള്‍ കൂടുതല്‍ പണം നല്‍കി ടി വി ചാനലുകള്‍ സ്വന്തമാക്കുന്നത് പതിവാണ്. 
 
2016ല്‍ മോഹന്‍ലാലിന്‍റെ പുലിമുരുകന്‍ സാറ്റലൈറ്റ് തുകയില്‍ റെക്കോര്‍ഡിട്ടു. 2017ല്‍ മോഹന്‍ലാലിന്‍റെ തന്നെ ‘വില്ലന്‍’ വന്‍ തുകയ്ക്ക് സൂര്യ ടിവി സ്വന്തമാക്കി. അവര്‍ ക്രിസ്മസിന് ആദ്യ സം‌പ്രേക്ഷണം നടത്തുകയും ചെയ്തു. 
 
ആശീര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന അഞ്ച് ചിത്രങ്ങള്‍ 25 കോടി രൂപയ്ക്ക് അമൃത ടി വി സ്വന്തമാക്കിയതായാണ് മറ്റൊരു വിവരം. ഇതില്‍ ആദ്യചിത്രം വെളിപാടിന്‍റെ പുസ്തകമായിരുന്നു. ഒടിയനും അമൃതയ്ക്ക് തന്നെ ലഭിച്ചേക്കും.
 
അമൃതയില്‍ മോഹന്‍ലാല്‍ ‘ലാല്‍‌സലാം’ എന്ന പരിപാടി അവതരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഉണ്ടാക്കിയ കരാറിന്‍‌പ്രകാരമാണ് ആശീര്‍വാദ് ഇനി നിര്‍മ്മിക്കുന്ന അഞ്ച് മോഹന്‍ലാല്‍ ചിത്രങ്ങള്‍ അമൃത ഒരുമിച്ച് വാങ്ങിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments