Webdunia - Bharat's app for daily news and videos

Install App

വീട്ടില്‍ മഹാവികൃതി, മോതിരം ഭയങ്കര ഇഷ്ടമാണ്; മോഹന്‍ലാലിനെ കുറിച്ച് അമ്മ

Webdunia
ശനി, 21 മെയ് 2022 (09:07 IST)
വീട്ടില്‍ മഹാവികൃതിയായിരുന്നു മോഹന്‍ലാല്‍ എന്നാണ് താരത്തിന്റെ അമ്മ മുന്‍പ് പറഞ്ഞിട്ടുള്ളത്. താളവട്ടത്തിലും ചിത്രത്തിലുമൊക്കെ കാണുന്ന പോലെ കട്ടിലില്‍ കയറി മറിയുകയും വികൃതി കാണിക്കുകയും ചെയ്തിരുന്ന ഒരു കുട്ടി. അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട മകനായിരുന്നു ലാല്‍. 
 
'ചാടും ഓടും ഒച്ചവയ്ക്കും മുറ്റത്തൊക്കെ ഇറങ്ങി ഓളിയിടും മരത്തിന്‍മേലൊക്കെ കയറും..വീട്ടില്‍ അങ്ങനെയാണ് ലാല്‍. വളരെ കുഞ്ഞായിരുന്നപ്പോള്‍ വീട്ടില്‍ നിന്നിറങ്ങി റോഡിലേക്കൊക്കെ ഓടിപോകുമായിരുന്നു. ഡ്രസൊക്കെ ഇഷ്ടമാണ്. മോതിരം ഭയങ്കര ഇഷ്ടമാണ്,' ലാലിന്റെ അമ്മ പറഞ്ഞു 
 
62 വയസ് ആയെങ്കിലും ഇപ്പോഴും മോഹന്‍ലാല്‍ മലയാളികള്‍ക്ക് പ്രിയങ്കരനായ ചോക്ലേറ്റ് ബോയ് ആണ്. മോഹന്‍ലാലിന്റെ അമ്മയ്ക്ക് ലാല്‍ ഇപ്പോഴും കൊച്ചുകുട്ടി തന്നെയാണ്. അത്രയേറെ വാല്‍സല്യത്തോടെയാണ് അമ്മ മകനെ കുട്ടിക്കാലം തൊട്ട് വളര്‍ത്തിയത്. 
 
ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലും മോഹന്‍ലാല്‍ അമ്മയെ കാണാന്‍ വീട്ടിലേക്ക് ഓടിയെത്താറുണ്ട്. എന്നാല്‍, തന്നെ കണ്ടശേഷം അപ്പോള്‍ തന്നെ തിരിച്ച് പോകാനായി വരേണ്ട എന്ന് മോഹന്‍ലാലിനോട് അമ്മ പറയാറുണ്ട്. വന്നാല്‍ രണ്ട് ദിവസമെങ്കിലും മകന്‍ തനിക്കൊപ്പം നില്‍ക്കണമെന്നാണ് അമ്മയ്ക്ക്. ഇത്രയേറെ ജോലിത്തിരക്കുകള്‍ക്കിടയില്‍ നിന്ന് തിടുക്കത്തില്‍ വന്നു പോകാനുള്ള മകന്റെ പ്രയാസം മനസിലാക്കിയാണ് അമ്മ അങ്ങനെ പറയാറുള്ളത്. 'ഇങ്ങനെ ഓടിപിടഞ്ഞ് വന്നുപോകാന്‍ ആണെങ്കില്‍ മക്കള് വരണ്ട,' എന്നാണ് താന്‍ ലാലിനോട് പറയാറെന്ന് പഴയൊരു അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ അമ്മ പറഞ്ഞിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

അടുത്ത ലേഖനം
Show comments