Webdunia - Bharat's app for daily news and videos

Install App

കൂട്ടുകാരന്‍ പഠിച്ച സ്‌കൂളിലേക്ക് സര്‍പ്രൈസായി മോഹന്‍ലാല്‍ എത്തി

കെ ആര്‍ അനൂപ്
ശനി, 16 ഡിസം‌ബര്‍ 2023 (15:07 IST)
കോഴിക്കോട് വൈക്കിലശ്ശേരിയിലെ സ്‌കൂളിലേക്ക് സര്‍പ്രൈസായി മോഹന്‍ലാല്‍ എത്തി. അവിടെയുണ്ടായിരുന്ന നാട്ടുകാരും അധ്യാപകരും ആദ്യം ഒന്ന് ഞെട്ടി. അപ്രതീക്ഷിതമായി എത്തിയ അതിഥിയെ അവര്‍ സ്വീകരിച്ചു. ഡിസ്‌നി സ്റ്റാര്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ ആന്‍ഡ് പ്രസിഡന്റായ കെ മാധവന്‍ പഠിച്ച സ്‌കൂള്‍ ആണിത്. സ്‌കൂളില്‍ ശതാബ്ധി ആഘോഷങ്ങള്‍ നടന്നുവരികയായിരുന്നു. ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ കെ മാധവനെ ആദരിക്കുന്ന പരിപാടിയിലേക്കാണ് മോഹന്‍ലാല്‍ എത്തിയത്.
 
'ഈ സ്‌കൂളിനെപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുണ്ട്. പഠിപ്പിച്ച ടീച്ചര്‍മാരെപ്പറ്റി പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഒരു പൊസിഷനിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ്. പക്ഷേ അതിന്റെയൊക്കെ തുടക്കം ഇവിടെനിന്നാണ്. അതിന്റെ ഗുരുത്വം അദ്ദേഹത്തിനുണ്ട്',-എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
 
വൈക്കിലശ്ശേരി സ്‌കൂളിന്റെ വിപുലമായ പൂര്‍വ്വവിദ്യാര്‍ഥി സംഗമം ജനുവരി ആറിന് നടക്കും.
 
 ഇത്തവണത്തെ വിംബിള്‍ഡണിലെ സെമി കാണാന്‍ മോഹന്‍ലാലും മാധവനും ഒന്നിച്ച് പോയിരുന്നു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments