Webdunia - Bharat's app for daily news and videos

Install App

ഒരേ പേരുമായി മോഹൻലാലും മമ്മൂട്ടിയും!

Webdunia
വ്യാഴം, 26 ജൂലൈ 2018 (11:30 IST)
മലയാള സിനിമയിലെ താരരാജാക്കന്‍മാരാണ് മമ്മൂട്ടിയും മോഹൻലാലും. കയറ്റിറക്കങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട് ഇരുവരുടെയും കരിയറിൽ. മോഹന്‍ലാലും മമ്മൂട്ടിയും ബോക്‌സോഫീസില്‍ ഒരേ സമയത്ത് സിനിമകളുമായി എത്തുന്നതില്‍ പ്രേക്ഷകരും സന്തോഷത്തിലാണ്. 
 
ബോക്‌സോഫീസിനെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ നിരവധി വരവുകള്‍ ഇരുവരും ചേര്‍ന്ന് സമ്മാനിച്ചിട്ടുണ്ട്. 2007ലും ഇതുപോലെ ഒരു താരപോരാട്ടം നടന്നിരുന്നു. മോഹന്‍ലാല്‍ ചിത്രമായ ഹലോയും മമ്മൂട്ടിയുടെ മിഷന്‍ 90 ഡേയ്‌സും ഒരാഴ്ചത്തെ വ്യത്യാസത്തിലാണ് തിയേറ്ററുകളിലേക്കെത്തിയത്. 
 
റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ഹലോയുമായിട്ടായിരുന്നു മോഹന്‍ലാല്‍ എത്തിയത്. ഹാസ്യമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. മിഷന്‍ 90 ഡേയ്‌സ് എന്ന മിലിട്ടറി കഥയുമായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. വന്‍പ്രതീക്ഷയുമായാണ് ചിത്രം എത്തിയത്.
 
ഇരുവരുടെയും ചിത്രത്തിൽ രണ്ട് പേർക്കും ഏകദേശം ഒരേ പേരായിരുന്നു കഥാപാത്രത്തിനുണ്ടായിരുന്നത് എന്നതാണ് മറ്റൊരു വസ്തുത. ശിവറാം എന്ന കഥാപാത്രമായാണ് മോഹന്‍ലാലും മമ്മൂട്ടിയും എത്തിയത്. മേജര്‍ ശിവറാമായാണ് മമ്മൂട്ടി മിഷന്‍ 90 ഡേയ്‌സില്‍ എത്തിയത്. ശിവരാമനെന്ന അഡ്വക്കറ്റായാണ് മോഹന്‍ലാല്‍ ഹലോയില്‍ പ്രത്യക്ഷപ്പെട്ടത്. ഏതായാലും അന്നത്തെ പോരാട്ടത്തിൽ ജയിച്ചത് മോഹൻലാൽ ആയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments