Webdunia - Bharat's app for daily news and videos

Install App

'ഒരു അഡര്‍ ലവിന് ശേഷം പുതുമുഖങ്ങളുടെ 'മിസ്സിങ്ങ് ഗേള്‍', റിലീസ് ഉടന്‍

കെ ആര്‍ അനൂപ്
ശനി, 31 ഡിസം‌ബര്‍ 2022 (13:12 IST)
മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ വാളക്കുഴിയുടെ പുതിയ ചിത്രം 'മിസ്സിങ് ഗേള്‍'ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

നവാഗതനായ അബ്ദുള്‍ റഷീദ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. സിദ്ദിഖ് ലാല്‍ ഉള്‍പ്പടെ കഴിഞ്ഞ 40 വര്‍ഷത്തിനിടെ നിരവധി ടെക്‌നീനീഷ്യന്‍മാരെയും, ഹിറ്റ് സിനിമകളും, ആദ്യ സിനിമയായ 'നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' മുതല്‍ അവസാന പുറത്തിറങ്ങിയ 'ഒരു അഡര്‍ ലവ്' വരെ ഒരു പിടി പുതുമുഖങ്ങളേയും മലയാള സിനിമയിലേക്ക് സമ്മാനിച്ച നിര്‍മ്മാതാവാണ് ഔസേപ്പച്ചന്‍ വാളക്കുഴി.

ഒരു അഡര്‍ ലവിന് ശേഷം നായകന്‍, നായിക, തിരക്കഥാകൃത്ത്, സംഗീത സംവിധാകന്‍ ഉള്‍പ്പടെ പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും തന്റെ 21മത്തെ സിനിമയെന്ന് ഔസേപ്പച്ചന്‍ വ്യക്തമാക്കി. ഒത്തിരി നല്ല ഗാനങ്ങള്‍ നല്‍കിയ മുന്‍ ചിത്രങ്ങള്‍ പോലെ തന്നെ ഈ ചിത്രത്തിലും നല്ല ഗാനങ്ങള്‍ക്ക് പ്രാധാന്യമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രീകരണം പൂര്‍ത്തിയാക്കി ഉടന്‍ റിലീസിനെത്തുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments