Webdunia - Bharat's app for daily news and videos

Install App

മാസ്റ്റര്‍പീസ് മാസ് കളക്ഷന്‍ - 6 ദിവസം 21.6 കോടി; മമ്മൂട്ടി ബോക്സോഫീസ് ഭരിക്കുന്നു!

Webdunia
ബുധന്‍, 27 ഡിസം‌ബര്‍ 2017 (14:29 IST)
മമ്മൂട്ടിയുടെ ഭരണകാലമാണ് ഇപ്പോള്‍ മലയാള സിനിമയുടെ ക്രിസ്മസ് ബോക്സോഫീസില്‍. മാസ്റ്റര്‍പീസ് എന്ന മരണമാസ് ചിത്രത്തിന്‍റെ കളക്ഷന്‍ അഞ്ചുദിവസങ്ങള്‍ കൊണ്ട് 21 കോടി കടന്നു. ക്രിസ്മസ് ദിനത്തില്‍ ചിത്രം റെക്കോര്‍ഡ് കളക്ഷനാണ് വാരിക്കൂട്ടിയത്.
 
സമീപകാലത്ത് ഇത്രയും ഗംഭീരമായ ഒരു സ്വീകരണം ഒരു മലയാള സിനിമയ്ക്കും ലഭിച്ചിട്ടില്ല. തിയേറ്ററുകള്‍ ജനസമുദ്രമാകുമ്പോള്‍ ക്രിസ്മസ് റിലീസുകളില്‍ എല്ലാ സിനിമകളെയും പിന്തള്ളി ഒന്നാം സ്ഥാനത്ത് തലയുയര്‍ത്തി നില്‍ക്കുകയാണ് പ്രൊഫസര്‍ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. 

ആദ്യദിനത്തില്‍ 5.11 കോടിയാണ് മാസ്റ്റര്‍പീസ് കളക്ഷന്‍ നേടിയത്. രണ്ടാം ദിനം മൂന്നുകോടി, മൂന്നാമത്തെ ദിവസം നാലുകോടി എന്നിങ്ങനെയാണ് കളക്ഷന്‍. നാലാം ദിനത്തില്‍ മൂന്നുകോടി കളക്ഷന്‍ നേടിയ ചിത്രം അഞ്ചും ആറും ദിനങ്ങളില്‍ അക്ഷരാര്‍ത്ഥത്തില്‍ പണം വാരുക തന്നെ ചെയ്തു. ആറുദിവസത്തെ കളക്ഷന്‍ 21.6 കോടിയെന്നാണ് ലഭിക്കുന്ന വിവരം.
 
ഉദയ്കൃഷ്ണയുടെ തൂലികയില്‍ നിന്നുണ്ടായത് പുലിമുരുകനെയും വെല്ലുന്ന ഒരു മാസ് ഐറ്റമാണെന്ന് തിരിച്ചറിഞ്ഞ മമ്മൂട്ടി ആരാധകര്‍ കേരളത്തിലങ്ങോളമിങ്ങോളം തിയേറ്ററുകളില്‍ ഉത്സവം ആഘോഷിക്കുകയാണ്. എഡ്ഡിയുടെ സ്റ്റൈലും ആക്ഷനും നില്‍പ്പും നടപ്പുമെല്ലാം പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന വിധത്തിലാണ് സംവിധായകന്‍ അജയ് വാസുദേവ് ഒരുക്കിയിരിക്കുന്നത്.
 
ഇനി കുറച്ചുകാലത്തേക്ക് മാസ്റ്റര്‍പീസിനെ വെല്ലുന്ന കളക്ഷന്‍ മറ്റുള്ളവര്‍ക്ക് കാഴ്ചവയ്ക്കണമെങ്കില്‍ അത് അസാധാരണമായ പ്രകടനം കൊണ്ടുമാത്രം സാധ്യമാകുന്ന വിധം അനുപമമാണ് ഈ മാസ് പടത്തിന്‍റെ കുതിപ്പ്. ഗ്രേറ്റ്ഫാദറിന് ശേഷം മമ്മൂട്ടിക്ക് ലക്ഷണമൊത്ത ഒരു മെഗാഹിറ്റ് ലഭിക്കുമ്പോള്‍ അത് സിനിമാ ഇന്‍ഡസ്ട്രിയെത്തന്നെ ഉണര്‍ത്തിയിരിക്കുകയാണ്.
 
ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 50 കോടി ക്ലബിലെത്തുമെന്ന് തീര്‍ച്ചയാണ്. മാസ്റ്റര്‍പീസ് ആയിരിക്കുമോ 100 കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യ മമ്മൂട്ടിച്ചിത്രം? കാത്തിരിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments