Webdunia - Bharat's app for daily news and videos

Install App

പ്രണവ് മോഹന്‍ലാലിന്‍റെ ‘ഹൃദയം’ കാണാന്‍ ‘കൈദി’ ലോകേഷ് എത്തി!

സുബിന്‍ ജോഷി
തിങ്കള്‍, 24 ഫെബ്രുവരി 2020 (15:32 IST)
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം ‘ഹൃദയം’ ചിത്രീകരണം പുരോഗമിക്കുകയാണ്. വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ റൊമാന്‍റിക് കോമഡി ചിത്രത്തിന്‍റെ ലൊക്കേഷനില്‍ കഴിഞ്ഞ ദിവസം ഒരു വിശിഷ്ടാതിഥിയെത്തി. ‘കൈദി’ എന്ന ബ്ലോക്‍ബസ്റ്ററിലൂടെ കഴിഞ്ഞ വര്‍ഷം തമിഴ് സിനിമാലോകം ഇളക്കിമറിച്ച സംവിധായകന്‍ ലോകേഷ് കനകരാജാണ് ഹൃദയത്തിന്‍റെ ലൊക്കേഷന്‍ സന്ദര്‍ശിച്ചത്. ലോകേഷ് ഇപ്പോള്‍ വിജയ് ചിത്രം ‘മാസ്റ്റര്‍’ സംവിധാനം ചെയ്‌തുകൊണ്ടിരിക്കുകയാണ്. 
 
ലോകേഷുമൊത്തുള്ള സെല്‍‌ഫി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തുകൊണ്ട് വിനീത് ശ്രീനിവാസന്‍ തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. ലോകേഷിന്‍റെ മാസ്റ്റര്‍ എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും വിനീത് ശ്രീനിവാസന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
 
‘മാസ്റ്റര്‍’ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തുന്ന ഈ സിനിമയില്‍ വിജയ് സേതുപതിയാണ് വില്ലന്‍. 
 
അതേസമയം, ‘ഹൃദയ’ത്തിന്‍റെ ചിത്രീകരണം ആരംഭിച്ചിട്ടേയുള്ളൂ. കല്യാണി പ്രിയദര്‍ശനാണ് ഈ സിനിമയിലെ നായിക. വിജയരാഘവന്‍, അജു വര്‍ഗീസ്, ബൈജു തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഓണം റിലീസാണ് ഹൃദയം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments