Webdunia - Bharat's app for daily news and videos

Install App

'ബാഹുബലിയേക്കാള്‍ വലിയ സ്‌കെയിലില്‍ ഒരുക്കിയ ചിത്രം';മരക്കാര്‍ തിയറ്ററുകളില്‍ തരംഗമാവുമെന്ന് പ്രിയദര്‍ശന്‍

കെ ആര്‍ അനൂപ്
ശനി, 24 ജൂലൈ 2021 (09:02 IST)
ഓരോ സിനിമ പ്രേമികളും കാത്തിരിക്കുകയാണ് ഓഗസ്റ്റ് 12നായി. അന്നാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിലെത്തുന്നത്. ഒന്നര വര്‍ഷത്തോളമായി റിലീസ് കാത്തിരിക്കുന്ന സിനിമ തിയറ്ററുകളില്‍ തരംഗമാവുമെന്ന് പ്രിയദര്‍ശന്‍. 'ബാഹുബലി'യേക്കാള്‍ വലിയ സ്‌കെയിലിലാണ് മരക്കാര്‍ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 
 
ഇന്ത്യയുടെ ആദ്യ നേവല്‍ കമാന്‍ഡറിനെക്കുറിച്ചാണ് മരക്കാര്‍ പറയുന്നത്. മികച്ച സിനിമയ്ക്ക് അടക്കമുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.ജോലികളെല്ലാം തീര്‍ത്ത് ഒന്നര വര്‍ഷത്തോളമായി ഞങ്ങള്‍ ചിത്രം ഹോള്‍ഡ് ചെയ്യുകയാണ്. ഓഗസ്റ്റ് 12ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ഒ.ടി.ടി റിലീസിന് ഇല്ലെന്നും 100 കോടിയിലധികം മുതല്‍മുടക്കില്‍ നിര്‍മിച്ച സിനിമ തിയേറ്ററിലൂടെ മാത്രമേ പ്രേക്ഷകരിലേക്ക് എത്തിക്കൂ എന്ന് പ്രിയദര്‍ശന്‍ നേരത്തെ പറഞ്ഞിരുന്നു.
 
പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments