Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അന്ന് മമ്മൂക്ക തന്ന മീന്‍ കറിയുടെ രുചി അമ്മ ഇപ്പോഴും പറയും; മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം വിവരിച്ച് മന്യ

അന്ന് മമ്മൂക്ക തന്ന മീന്‍ കറിയുടെ രുചി അമ്മ ഇപ്പോഴും പറയും; മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം വിവരിച്ച് മന്യ
, ശനി, 28 ഓഗസ്റ്റ് 2021 (14:09 IST)
ജോക്കര്‍, വക്കാലത്ത് നാരായണന്‍കുട്ടി, വണ്‍മാന്‍ഷോ, രാക്ഷസരാജാവ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മന്യ നായിഡു. ആന്ധ്രാപ്രദേശില്‍ ജനിച്ച മന്യ ഇപ്പോള്‍ വളരെ നന്നായി മലയാളം സംസാരിക്കും. മലയാള സിനിമയില്‍ അഭിനയിച്ചാണ് താന്‍ മലയാളം പഠിച്ചതെന്ന് മന്യ പറയുന്നു. മമ്മൂട്ടിയുമായി രാക്ഷസരാജാവില്‍ അഭിനയിച്ചതിന്റെ ഓര്‍മകളും മന്യ പങ്കുവയ്ക്കുന്നു. 
 
രാക്ഷസരാജാവിന്റെ ഷൂട്ടിങ് വേളയിലാണ് മന്യ ആദ്യമായി മമ്മൂട്ടിയെ നേരില്‍ കാണുന്നത്. താന്‍ വലിയൊരു മമ്മൂട്ടി ഫാന്‍ ആണെന്നും ആദ്യ കാഴ്ചയില്‍ തന്നെ മമ്മൂട്ടിയുടെ സൗന്ദര്യം തന്നെ ഞെട്ടിച്ചെന്നും മന്യ പറയുന്നു. 'രാക്ഷസരാജാവ് സെറ്റിലാണ് ഞാന്‍ മമ്മൂക്കയെ ആദ്യമായി കാണുന്നത്. പൊലീസ് വേഷത്തില്‍ മമ്മൂക്ക വരുന്നത് കണ്ടപ്പോള്‍ തന്നെ ഞെട്ടി. അത്രയും സുന്ദരനായാണ് അദ്ദേഹത്തെ കാണപ്പെട്ടത്. നല്ല ഭംഗിയുണ്ടായിരുന്നു. മമ്മൂക്ക വളരെ സിംപിളാണ്. ജാഡയില്ലാത്ത വ്യക്തി. ലോകത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും അദ്ദേഹം അപ്റ്റുടേറ്റഡ് ആണ്. എന്റെ അമ്മയ്ക്കും അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. രാക്ഷസരാജാവിന്റെ സെറ്റിലേക്ക് വരുമ്പോള്‍ വീട്ടില്‍ നിന്ന് ഭക്ഷണവും മമ്മൂക്ക കൊണ്ടുവരും. ഉച്ചഭക്ഷണം കഴിക്കുന്ന സമയത്ത് എന്റെ അമ്മയുമായി ആ ഭക്ഷണം പങ്കുവച്ചിട്ടുണ്ട്. അമ്മ നോണ്‍ വെജ് കഴിക്കും. ഞാന്‍ വെജ് മാത്രമേ കഴിക്കൂ. ഒരു ദിവസം മമ്മൂക്ക കൊണ്ടുവന്ന മീന്‍കറി എന്റെ അമ്മയ്ക്ക് നല്‍കി. ആ മീന്‍കറി അത്ര രുചിയായിരുന്നെന്ന് അമ്മ എപ്പോഴും പറയും. ഇന്നുവരെ അത്രയും രുചികരമായ മീന്‍കറി താന്‍ കഴിച്ചിട്ടില്ലെന്നാണ് അമ്മ ഇപ്പോഴും പറയുന്നത്. ഒരു തവണ കൂടി മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്,' ഇന്ത്യഗില്‍റ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മന്യ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീണ്ടകാലത്തെ പ്രണയം ഒടുവില്‍ വിവാഹം,ഒന്നിച്ചുള്ള യാത്ര തുടങ്ങി 11 വര്‍ഷങ്ങളായെന്ന് നിവിന്‍ പോളി