Webdunia - Bharat's app for daily news and videos

Install App

ജാനുവായി എത്തേണ്ടത് തൃഷ ആയിരുന്നില്ല, ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെ!

അഭിറാം മനോഹർ
തിങ്കള്‍, 29 ജൂലൈ 2024 (19:14 IST)
Manju warrier, 96
തമിഴകത്ത് മാത്രമല്ല തെന്നിന്ത്യയാകെ സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമയായിരുന്നു വിജയ് സേതുപതിയും തൃഷയും പ്രധാനവേഷങ്ങളിലെത്തിയ 96 എന്ന ചിത്രം. സിനിമയിലെ റാം എന്ന കഥാപാത്രത്തെയും ജാനുവിനെയും വളരെ വേഗം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിയിരുന്നു. ഇപ്പോഴിതാ സിനിമയില്‍ വിജയ് സേതുപതിയുടെ നായികയായി ആദ്യം പരിഗണിച്ചിരുന്നത് തന്നെയായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍.
 
 ഒരു അവാര്‍ഡ് ചടങ്ങിനിടെ വിജയ് സേതുപതിയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്ന് മഞ്ജു വാര്യര്‍ പറയുന്നു. മഞ്ജു വാര്യരുടെ ഏറ്റവും പുതിയ സിനിമയായ ഫൂട്ടേജിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് 96 എന്ന സിനിമ തനിക്ക് നഷ്ടമായതിനെ പറ്റി മഞ്ജു വെളിപ്പെടുത്തിയത്. 96 സിനിമയ്ക്ക് വേണ്ടിയുള്ള കോള്‍ എനിക്ക് കിട്ടിയിട്ടില്ല.എന്നാല്‍ എന്നെ വിളിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എന്നിലെത്തുന്നതിന് മുന്‍പ് അത് വേറൊരു വഴിക്ക് പോയി.
 
 വിജയ് സേതുപതി ഒരു അവാര്‍ഡ് ചടങ്ങില്‍ വെച്ച് പറയുമ്പോളാണ് ജാനുവായി എന്നെ പരിഗണിച്ചിരുന്നു എന്ന് അറിയുന്നത്. ആ സിനിമയുടെ സമയത്ത് അവര്‍ക്ക് തന്നെ ഡേറ്റ് കണ്‍ഫ്യൂഷനുകള്‍ ഉണ്ടായിരുന്നുവെന്നും  അതിനാല്‍ തന്നെ ബുദ്ധിമുട്ടിക്കേണ്ട എന്ന രീതിയില്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും മഞ്ജു പറയുന്നു. വിടുതലൈ സിനിമയില്‍ ജോയിന്‍ ചെയ്യാന്‍ പോയപ്പോള്‍ ഇതിനെ പറ്റി 96 സംവിധായകനായ പ്രേം കുമാറിന് മെസേജ് അയച്ചിരുന്നുവെന്നും മഞ്ജു പറഞ്ഞു. ഇപ്പോള്‍ തനിക്ക് പോലും 96ല്‍ തൃഷക്ക് പകരം മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ലെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments