Webdunia - Bharat's app for daily news and videos

Install App

പൈസ അടിച്ചുമാറ്റാനും അവസരങ്ങൾ കിട്ടാത്തവരും ഒക്കെ വരും, ആരോപണങ്ങൾ നിഷേധിച്ച് മണിയൻ പിള്ള രാജു

അഭിറാം മനോഹർ
തിങ്കള്‍, 26 ഓഗസ്റ്റ് 2024 (11:55 IST)
നടി മിനു മുനീറിന്റെ ലൈംഗിക ആരോപണം നിഷേധിച്ച് നടന്‍ മണിയന്‍ പിള്ള രാജു. അവസരം ലഭിക്കാത്തവര്‍ ആരോപണവുമായി രംഗത്ത് വരുമെന്നും കള്ളപ്പരാതിയുമായി വരുന്നവരെ കണ്ടെത്തേണ്ടതുണ്ടെന്നും കുറ്റക്കാര്‍ ആരാണെങ്കിലും അന്വേഷണം നടത്തി ശിക്ഷിക്കണമെന്നും മണിയന്‍ പിള്ള രാജു പ്രതികരിച്ചു.
 
ആരോപണങ്ങള്‍ ഇനിയും ധാരാളമായി വരും. ഇതിന് പിന്നില്‍ പല ഉദ്ദേശങ്ങളുമുണ്ടാകും. പൈസ അടിച്ചുമാറ്റാനും മുന്‍പ് അവസരങ്ങള്‍ ചോദിച്ചിട്ട് കൊടുക്കാത്തവരുമെല്ലാം രംഗത്ത് വരും. ഇതില്‍ ശരിയായ അന്വേഷണം ആവശ്യമാണ്. ഇക്കാര്യത്തില്‍ ഡബ്യുസിസി പറഞ്ഞത് ശരിയാണ്. ശരിയായ തെറ്റുക്കാര്‍ ആരൊക്കെയാണെന്ന് അറിയാന്‍ പറ്റില്ലല്ലോ.
 
 തെറ്റു ചെയ്യാത്തവരും ആരോപണത്തില്‍ പെടുമല്ലോ, പെടുത്താമല്ലോ എന്നും മണിയന്‍ പിള്ള രാജു പറഞ്ഞു. രണ്ടുതരത്തിലും അന്വേഷിക്കണം. തെറ്റുക്കാരായിട്ടുള്ളവര്‍ ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. ഞാന്‍ കുറ്റക്കാരനാണെന്ന് കണ്ടാന്‍ എന്നെയും ശിക്ഷിക്കണം. താന്‍ താരസംഘടനായ അമ്മയുടെ സ്ഥാപക അംഗമാണ്. കഴിഞ്ഞ കമ്മിറ്റിയില്‍ വരെ വൈസ് പ്രസിഡന്റായിരുന്നു. മെമ്പര്‍ഷിപ്പിനായി പണം വാങ്ങുന്ന അന്യായം പോലും തന്റെ അറിവിലില്ലെന്നും മണിയന്‍ പിള്ള രാജു പറഞ്ഞു.
 
 അപേക്ഷ ആര് നല്‍കിയാരും പരിചയമുണ്ടോ എന്ന് കമ്മിറ്റിലുള്ളവരോട് ചോദിക്കും. നമ്മള്‍ക്കൊപ്പം 2 സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് എന്ന് ആരെങ്കിലും പറയുമ്പോഴാണ് അവരെ സെലക്ട് ചെയ്യുക. എന്നിട്ട് മാത്രമെ അംഗത്വ ഫീസ് വാങ്ങാറുള്ളു. അതിനൊക്കെ ഒരു പ്രൊസീജിയെഴ്‌സുണ്ടെന്ന് മണിയന്‍ പിള്ള രാജു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

അടുത്ത ലേഖനം