Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

World Cancer Day: ചിലർക്ക് വെറും പബ്ലിസിറ്റി സ്റ്റണ്ട്, എന്നാൽ കുറച്ച് പേർക്ക് ഈ പോരാട്ടം യഥാർഥമാാണ് : കാൻസർ ദിനത്തിൽ കുറിപ്പുമായി മംമ്ത മോഹൻദാസ്

World Cancer Day:  ചിലർക്ക് വെറും പബ്ലിസിറ്റി സ്റ്റണ്ട്, എന്നാൽ കുറച്ച് പേർക്ക് ഈ പോരാട്ടം യഥാർഥമാാണ് : കാൻസർ ദിനത്തിൽ കുറിപ്പുമായി മംമ്ത മോഹൻദാസ്

അഭിറാം മനോഹർ

, തിങ്കള്‍, 5 ഫെബ്രുവരി 2024 (13:38 IST)
മലയാളികളുടെ പ്രിയപ്പെട്ട സിനിമാതാരമായ മംമ്ത മോഹന്‍ദാസ് കാന്‍സറിനെതിരെ നീണ്ടക്കാലം പോരാടിയ വ്യക്തി കൂടിയാണ്. തന്റെ 24മത് വയസിലായിരുന്നു താരത്തിന് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് നീണ്ട പോരാട്ടത്തിനൊടുവിലാണ് കാന്‍സറിനെ പരാജയപ്പെടുത്തി താരം സിനിമയില്‍ സജീവമായത്. കാന്‍സര്‍ ദിനത്തില്‍ താരം പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
 
നടി പൂനം പാണ്ഡെയുടെ പബ്ലിസിറ്റി സ്റ്റണ്ടിനെ പരാമര്‍ശിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. കുറച്ച് പേര്‍ക്ക് ഈ പോരാട്ടം യഥാര്‍ഥമാണ്. എന്നാല്‍ മറ്റ് ചിലര്‍ക്ക് ഈ പോരാട്ടം വെറും സ്റ്റണ്ടാണ്. ഈ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. നിങ്ങളെ സ്വയം ശ്രദ്ധിക്കണം. എന്നും നിങ്ങള്‍ക്ക് ആദ്യ പരിഗണന നല്‍കണം. ഈ സാധനത്തിന് നിങ്ങളെ തോല്‍പ്പിക്കാനാവില്ല. പക്ഷേ നിങ്ങള്‍ക്ക് സാധിക്കും. കൂടുതല്‍ തിളങ്ങു. കാന്‍സറിനെതിരെ യുദ്ധം ചെയ്യുന്നവരെയും മുന്നില്‍ നിന്ന് പോരാടി ജീവന്‍ നഷ്ടമായവരെയും ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നു.മംമ്ത മോഹന്‍ദാസ് കുറിച്ചു.
 
2009ലായിരുന്നു മംമ്ത മോഹന്‍ദാസിന് ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം 2013ലായിരുന്നു താരം രോഗമുക്തി നേടിയത്. നിലവില്‍ വിറ്റിലിഗോ എന്ന ത്വക്ക് രോഗബാധിതയാണ് താരം. മംമ്ത തന്നെയാണ് തന്റെ രോഗാവസ്ഥയെ പറ്റി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടര്‍പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ ആസിഫ് അലി, ഇത്തവണ സുരാജിന്റെ കൂടെ ഒരു പടം, പുതിയ വിവരങ്ങള്‍