Webdunia - Bharat's app for daily news and videos

Install App

ആരാധകർക്ക് നിരാശ, മമ്മൂട്ടി,സുരേഷ് ഗോപി,ഫഹദ് ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം വൈകുന്നു

അഭിറാം മനോഹർ
വ്യാഴം, 25 ജൂലൈ 2024 (16:38 IST)
മമ്മൂട്ടിയും സുരേഷ് ഗോപിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം നീട്ടിവെച്ചതായി റിപ്പോര്‍ട്ട്. താരങ്ങളുടെ ഡേറ്റുകള്‍ ഒന്നിച്ച് ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് ചിത്രീകരണം നീളാന്‍ കാരണം. അടുത്ത വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.
 
2022ല്‍ പുറത്തിറങ്ങിയ അറിയിപ്പിന് ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന സിനിമ തമിഴില്‍ വിക്രം മോഡലില്‍ എല്ലാ താരങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള സിനിമയാകുമെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി കമ്പനിയാണ് സിനിമ നിര്‍മിക്കുന്നത്. നിലവില്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഗൗതം മേനോന്‍ ഒരുക്കുന്ന സിനിമയുടെ തിരക്കിലാണ് മമ്മൂട്ടി. തമിഴില്‍ 2 സിനിമകളാണ് ഫഹദ് ഫാസില്‍ നിലവില്‍ ചെയ്യുന്നത്. കൂടാതെ തെലുങ്കിലെ ഹിറ്റ് സിനിമയായ പുഷ്പയുടെ രണ്ടാം ഭാഗത്തിലും നിര്‍ണായക വേഷമാണ് ഫഹദ് ചെയ്യുന്നത്. അതേസമയം തൃശൂര്‍ എം പിയായതിന് ശേഷം സുരേഷ് ഗോപി സിനിമകളില്‍ ജോയിന്‍ ചെയ്തിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments