Webdunia - Bharat's app for daily news and videos

Install App

സമൂഹത്തിന്റെ ജീർണതയ്ക്കെതിരെ പ്രതികരിച്ച കാവ‌ൽക്കാരനോ? മനശാസ്‌ത്രജ്ഞനോ? കുറ്റാന്വേഷകനോ? ചർച്ചയായി മമ്മൂട്ടിയുടെ റോഷാക്ക്

Webdunia
ചൊവ്വ, 3 മെയ് 2022 (15:03 IST)
ഒരു സാധാരണ ത്രില്ലർ ചിത്രം അണിയറയിൽ ഒരുങ്ങുന്നു എന്നതിൽ നിന്നും മാറി മമ്മൂട്ടി- നിസാം ബഷീർ ത്രില്ലർ ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായത് വളരെ പെട്ടെന്നാണ്. ചോരപുരണ്ട തുണിയും മുഖത്ത് ചുറ്റി കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമായിരുന്നു സിനിമയുടെ ടൈറ്റിലിനൊപ്പം ഫസ്റ്റ്‌ലുക്കായി സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
 
റോഷാക്ക് എന്ന സിനിമ ടൈറ്റിൽ പുറത്തുവന്നതോടെ സിനിമയെ പറ്റിയുള്ള തിയറികൾ കണ്ടെടുക്കുന്നതിന്റെ തിരക്കിലാണ് സോഷ്യൽ മീഡിയ. 1986 ല്‍ DC Comics പുറത്തിറക്കിയ 'വാച്ച്മാന്‍' എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലെ ഏറെ ആരാധകരുള്ള റോഷാക്ക് എന്ന മാനസികമായ തകരാറുകൾ ഉള്ള സൂപ്പർ ഹീറോ ഷെയ്‌ഡുള്ള വിജിലാന്റെയാകാം മമ്മൂട്ടിയെന്നും അതല്ല മാനസിക പ്രശ്നങ്ങൾ,ഇമോഷനുകൾ, പേടികൾ ഇതൊക്കെ ചില  ചിത്രങ്ങളുടെ സഹായത്തോടെ മനസിലാക്കാൻ കഴിയുന്ന റോഷാക്ക് ഇങ്ക് ബ്ലോട്ട് ടെസ്റ്റിനെ പറ്റിയുള്ള സൂചനയാകാം ടൈറ്റിലെന്നും ഫാൻ തിയറികൾ വന്നുകഴിഞ്ഞു.
 
ഡിസിയുടെ റോഷാക്ക് എന്ന വിജിലാന്റെയിലൂടെ സഞ്ചരിക്കുകയാണെങ്കിൽ ഒരു ഡിറ്റക്‌ടീവ് കൂടിയായിരുന്ന സമൂഹത്തിന്റെ ജീർണതകളെ തുറന്നുകാണിച്ചിരുന്ന മാനസിക പ്രശ്‌നങ്ങളുള്ള കാവ‌‌ൽക്കാരനായിരുന്നു ഹീറോ. സൂപ്പർ ഹീറോ എലമെന്റ് ഒഴിവാക്കുകയാണെങ്കിൽ സമൂഹത്തിന്റെ ജീർണതയ്ക്കെതിരെ പ്രതികരിച്ച/പ്രതികരിക്കുന്ന ഒരാളായി ആയിരിക്കണം മമ്മൂട്ടി എത്തുന്നത്.
 
കുട്ടിക്കാലത്തിലെ മോശം അനുഭവങ്ങൾ വേട്ടയാടിയിരുന്ന റോഷാക്ക് തന്റെ ബാല്യകാല അനുഭവങ്ങളിലൂടെയാണ് സമൂഹത്തിന്റെ കപടമുഖം തുറന്നുകാണിക്കാൻ വെമ്പലുള്ള സമൂഹത്തിനോട് വിദ്വേഷം പുലർത്തുന്ന ആളായി മാറുന്നത്. കറുപ്പും വെളുപ്പും ചേർന്ന റോഷാക്കിന്റെ മുഖപടം തന്നെ സമൂഹത്തിന്റെ നേർചിത്രമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. എന്തായാലും പുത്തൻ സംവിധായകർക്കൊപ്പം സിനിമയിൽ പുതുചരിത്രം തീർക്കാനാണ് മമ്മൂട്ടിയുടെ വരവെന്ന് തീർച്ച. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നൽകിയ സ്നേഹത്തിന് പകരം നൽകാാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അങ്ങനെ ചെയ്യുന്നത് കുറ്റകരം; ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടത് എപ്പോള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Chelakkara, Wayanad By Election 2024: ചേലക്കര, വയനാട് വോട്ടിങ് തുടങ്ങി

അടുത്ത ലേഖനം
Show comments