Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഫിലിം ഫെയര്‍ വേദിയില്‍ വയനാടിനായി മമ്മൂട്ടി (വീഡിയോ)

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയിലെ അഭിനയത്തിനാണു മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്

Mammootty - Film Fare Awards 2024

രേണുക വേണു

, തിങ്കള്‍, 5 ഓഗസ്റ്റ് 2024 (08:09 IST)
Mammootty - Film Fare Awards 2024

ഫിലിം ഫെയര്‍ അവാര്‍ഡ്‌സ് വേദിയില്‍ വയനാട് ദുരന്തത്തെ ഓര്‍മിപ്പിച്ച് നടന്‍ മമ്മൂട്ടി. മലയാളത്തിലെ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് മമ്മൂട്ടി വയനാടിനായി സംസാരിച്ചത്. വയനാട്ടിലെ ജനങ്ങളുടെ ജീവിതം തിരിച്ചുപിടിക്കാന്‍ എല്ലാവരും സഹായിക്കണമെന്ന് മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു. 
 
' ഇത് എന്റെ 15-ാമത്തെ ഫിലിം ഫെയര്‍ അവാര്‍ഡ് ആണ്. സന്തോഷിക്കേണ്ട സമയമാണ്, പക്ഷേ വയനാട്ടിലെ ദുരന്തത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അതിനു സാധിക്കുന്നില്ല. ഒരുപാട് പേര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. ദുരിതം അനുഭവിക്കുന്നവരെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാന്‍ എല്ലാവരും സഹായിക്കണം,' മമ്മൂട്ടി പറഞ്ഞു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Filmfare (@filmfare)

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയിലെ അഭിനയത്തിനാണു മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. തെന്നിന്ത്യന്‍ താരം വിക്രം ആണ് അവാര്‍ഡ് നല്‍കിയത്. മമ്മൂട്ടി കമ്പനിയാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മനോഹരം';പാര്‍വതി തിരുവോത്തിന്റെ ഫോട്ടോഷൂട്ടിന് കമന്റുമായി നടി ശ്രുതി ഹാസന്‍