Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ചില വിയോജിപ്പുകളോടെ തന്നെ പ്രിയപ്പെട്ടതാകുന്ന സിനിമ,ലെവല്‍ ക്രോസ് റിവ്യൂമായി സംവിധായകന്‍ ബിലഹരി രാജ്

ചില വിയോജിപ്പുകളോടെ തന്നെ പ്രിയപ്പെട്ടതാകുന്ന സിനിമ,ലെവല്‍ ക്രോസ് റിവ്യൂമായി സംവിധായകന്‍ ബിലഹരി രാജ്

കെ ആര്‍ അനൂപ്

, ഞായര്‍, 4 ഓഗസ്റ്റ് 2024 (12:02 IST)
കൂമന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫ് അലി ചിത്രമാണ് ലെവല്‍ ക്രോസ്. ആസിഫ് അലിയെ കൂടാതെ ഷറഫുദ്ദീനും അമല പോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലെവല്‍ ക്രോസ് റിവ്യൂമായി സംവിധായകന്‍ ബിലഹരി രാജ് എത്തിയിരിക്കുകയാണ്.
 
' ഇന്നലെ ' എന്ന സിനിമ കാഴ്ചക്കാരെ എത്തിക്കുന്ന തുരുത്ത് ഏറെ പ്രിയപ്പെട്ടതാണ് . അത്തരത്തിലുള്ള മാജിക്കല്‍ സ്പേസില്‍ കഥ നടക്കുമ്പോള്‍ , സങ്കീര്‍ണമായ മൂന്നു കഥാപാത്രങ്ങളിലേക്ക് കഥ ചുരുങ്ങുമ്പോള്‍ കാഴ്ചയുടെ കൗതുകം ഇവിടെ ' ലെവല്‍ ക്രോസി'നെ ആസ്വാദനത്തിന്റെ മറ്റൊരു അച്ചുതണ്ടിലേക്കെത്തിക്കുന്നു . വൈകാരികമായ തലങ്ങള്‍ക്കപ്പുറം , മിസ്റ്ററി നിറഞ്ഞ - പരസ്പര വിരുദ്ധമായ കഥകളുടെ കുപ്പായങ്ങളില്‍ അഭിരമിക്കുന്ന മനുഷ്യര്‍ , അവരിലേക്ക് ഒഴുകിയെത്തുന്ന അപ്രതീക്ഷിത കഥാ സഞ്ചാരങ്ങളും , അവയുടെയെല്ലാം മനോഹരമായ വിഷ്വല്‍സും . ചില വിയോജിപ്പുകളോടെ തന്നെ പ്രിയപ്പെട്ടതാകുന്ന സിനിമ - സംവിധായകന്‍ ബിലഹരി രാജ് പറഞ്ഞു.
 
ജിത്തു ജോസഫിന്റെ അസിസ്റ്റന്റ് ആയ അര്‍ഫാസ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ലെവല്‍ ക്രോസ്.സീതാരാമം എന്ന സിനിമയിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ച വിശാല്‍ ചന്ദ്രശേഖര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വിനായക് ശശികുമാറിന്റെതാണ് വരികള്‍. ഛായഗ്രഹണം അപ്പു പ്രഭാകര്‍.ജെല്ലിക്കെട്ട് ചുരുളി,നന്‍പകല്‍ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന ദീപു ജോസഫ് എഡിറ്ററായി ടീമിനപ്പമുണ്ട്. സംഭാഷണം ആദം അയൂബ്ബ്. സൗണ്ട് ഡിസൈനര്‍ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റ്‌റ ജീത്തു. മേക്കപ്പ് റോണക്‌സ് സേവ്യര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രേം നവാസ്. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബേസില്‍ ജോസഫിന്റെ ' മരണമാസ്' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു, നിര്‍മിക്കുന്നത് ടൊവിനോ തോമസ്