Webdunia - Bharat's app for daily news and videos

Install App

ദുല്‍ഖറിന്റെ ബിഗ് ബജറ്റ് സിനിമ കണ്ട് മമ്മൂട്ടി; കുറുപ്പിന് മെഗാസ്റ്റാറിന്റെ റിവ്യു ഇങ്ങനെ

Webdunia
ശനി, 6 നവം‌ബര്‍ 2021 (15:24 IST)
ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയെന്ന ലേബലിലാണ് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'കുറുപ്പ്' തിയറ്ററുകളിലെത്തുന്നത്. ദുല്‍ഖര്‍ തന്നെയാണ് സിനിമയുടെ നിര്‍മാതാവ്. കുറുപ്പ് തിയറ്ററുകളിലെത്തും മുന്‍പ് തന്നെ തന്റെ വാപ്പച്ചി സിനിമ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയെന്ന് ദുല്‍ഖര്‍ പറയുന്നു. കുറുപ്പ് കണ്ട ശേഷം വാപ്പച്ചി മമ്മൂട്ടി രേഖപ്പെടുത്തിയ അഭിപ്രായം എന്താണെന്ന് ഇന്ന് വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ ദുല്‍ഖറിനോട് ചോദിച്ചു. അതിനുള്ള മറുപടിയും ദുല്‍ഖര്‍ നല്‍കി. 
 
പൊതുവെ തന്റെ ചിത്രങ്ങള്‍ കണ്ടാല്‍ അദ്ദേഹം അഭിപ്രായങ്ങളൊന്നും പറയാറില്ലെങ്കിലും ഇക്കുറി അത് പറഞ്ഞെന്ന് ദുല്‍ഖര്‍ അറിയിച്ചു. 'ഇതൊരു സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആയി എന്നാണ് വാപ്പച്ചി തന്നോട് പറഞ്ഞതെന്ന് ദുല്‍ഖര്‍ പങ്കുവച്ചു. സിനിമാപ്രേമികളില്‍ പലരും പങ്കുവച്ച ആശങ്ക പോലെ സുകുമാരക്കുറുപ്പിനെ തങ്ങള്‍ ഗ്ലോറിഫൈ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments