Webdunia - Bharat's app for daily news and videos

Install App

'ടര്‍ബോ പീറ്റര്‍' അല്ല 'ടര്‍ബോ' ! മമ്മൂട്ടി ചിത്രത്തിന് ആദ്യം കരുതിവച്ചിരുന്ന പേര് വേറൊന്ന്

കെ ആര്‍ അനൂപ്
വെള്ളി, 17 നവം‌ബര്‍ 2023 (11:17 IST)
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് രചന നിര്‍വഹിച്ചിരിക്കുന്ന ആക്ഷന്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. എന്നാല്‍ മമ്മൂട്ടി ചിത്രത്തിലെ ആദ്യം കരുതി വെച്ചിരുന്ന പേര് ടര്‍ബോ എന്നായിരുന്നില്ല. ആ പേര് എന്താണെന്നത് സിനിമ പുറത്തിറങ്ങിയശേഷം പറയാം എന്നാണ് മിഥുന്‍ പറയുന്നത്. ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് ടര്‍ബോ പീറ്റര്‍ എന്നൊരു ചിത്രം 2018ല്‍ പ്രഖ്യാപിച്ചിരുന്നു. ആ സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയെങ്കിലും പിന്നീട് സിനിമയെക്കുറിച്ച് യാതൊരു വിവരവും പുറത്തുവന്നില്ല.
 
ടര്‍ബോ പീറ്റര്‍ അല്ല ടര്‍ബോ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മിഥുന്‍. ടൈറ്റില്‍ ഒന്നുകൂടി പഞ്ചറാക്കാന്‍ വേണ്ടിയാണ് തന്റെ കയ്യില്‍ ഉണ്ടായിരുന്ന പഴയ പേര് മമ്മൂട്ടി ചിത്രത്തിനായി ഉപയോഗിച്ചതെന്ന് തിരക്കഥാകൃത്ത് കൂടിയായ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു. എന്നാല്‍ മമ്മൂട്ടി ചിത്രത്തിനായി കരുതിവച്ചിരുന്ന ആദ്യത്തെ പേര് എന്താണ് എന്നത് സിനിമ പുറത്തിറങ്ങിയശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു. 
 
ഛായാഗ്രഹണം വിഷ്ണു ശര്‍മ്മയാണ് നിര്‍വഹിക്കുന്നത്.സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ വേഫേറര്‍ ഫിലിംസും ഓവര്‍സീസ് റീലീസ് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും കൈകാര്യം ചെയ്യും.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രശാന്ത് നായര്‍ വിവാദ നായകന്‍; 2021 ല്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് അധിക്ഷേപ സന്ദേശം അയച്ച സംഭവത്തിലും വെട്ടിലായി

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

അടുത്ത ലേഖനം
Show comments